GeneralLatest NewsMollywoodNEWS

എനിക്കും ഇതുപോലെ സഹോദരിമാർ ഉണ്ടായിരുന്നെങ്കിൽ ; അഹാനയുടെ ചിത്രത്തിന് കമന്റുമായി കല്യാണി പ്രിയദർശൻ

കല്യാണിയുടെ കമന്റിന് ഇമോജികൾ കൊണ്ട് അഹാന മറുപടി നൽകുകയും ചെയ്തിട്ടുണ്ട്

ഷൂട്ടിങ്ങും ക്വാറന്റൈൻ ദിനങ്ങൾക്കുമെല്ലാം ശേഷം തിരികെ വീട്ടിലെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്‌ണകുമാർ. ഇപ്പോഴിതാ അഹാന പങ്കുവെച്ച ചിത്രത്തിന് താഴെ സങ്കടം പങ്കുവെക്കുകയാണ് സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ. അനുജത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമുള്ള ചിത്രമാണ് അഹാന തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ ചിത്രത്തിനാണ് കല്യാണിയുടെ കമന്റ്റ്.

മൂന്നു സഹോദരിമാരുമായുള്ള ചിത്രം കാണുമ്പോൾ തനിക്കും സഹോദരിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് കല്യാണി. കല്യാണിയുടെ കമന്റ് ചുവടെ:അഹാനയുടെ പോസ്റ്റിന് കല്യാണി ഇട്ട കമന്റ്. ഇമോജികൾ കൊണ്ട് അഹാന മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.

അച്ഛന്റെയും അമ്മയുടെയും രണ്ടു മക്കളിൽ ഒരാളാണ് കല്യാണി. ഒപ്പമുള്ളയാൾ സഹോദരനാണ്. അഹാനയുടെ വീട്ടിലാകട്ടെ നാല് പെൺകുട്ടികൾ.

2020ൽ പുറത്തിറങ്ങിയ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിലൂടെ കല്യാണി മലയാള സിനിമാ രംഗത്ത് കാൽവയ്പ്പു നടത്തിക്കഴിഞ്ഞു. അതിനും മുൻപ് വേഷമിട്ട ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സംവിധാനം ചെയ്തത് അച്ഛൻ പ്രിയദർശനാണ്. ഇക്കൊല്ലം മാർച്ച് മാസം തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ് ഈ ചിത്രം.

shortlink

Related Articles

Post Your Comments


Back to top button