BollywoodGeneralLatest NewsMovie GossipsNEWS

കുടുംബത്തിന് കൊവിഡ് ആയപ്പോള്‍ തകർന്നു പോയി, ശരിക്ക് ഉറങ്ങിയിട്ടില്ല ; അനുഭവം പങ്കുവെച്ച് പ്രീതി സിന്റ

ദൈവത്തോടും ചികിത്സിച്ച ഡോക്ടര്‍മാരോടും നഴ്‍സുമാരോടും നന്ദി പറയുകയാണ് പ്രീതി

കുടുംബത്തിന് കോവിഡ് ബാധിച്ച സമയത്തെ അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി പ്രീതി സിന്റ. കോവിഡ് സ്ഥിരീകരിച്ചപ്പോൾ വലിയ മാനസിക സമ്മർദ്ദമാണ് അനുഭവിച്ചത്. കുടുംബം എല്ലാവരും നെഗറ്റീവ് ആയപോഴാണ് തനിക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞത് എന്നും പ്രീതി സിന്റ പറയുന്നു.

മൂന്ന് ആഴ്‍ച മുമ്പ് എന്റെ അമ്മയും, സഹോദരനും, അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും എന്റെ അമ്മാവനും കൊവിഡ് സ്ഥിരീകരിച്ച വിവരം അറിഞ്ഞു. ഞാൻ അമേരിക്കയില്‍ നിസഹയായി നിന്നു. എല്ലാവരും ആശുപത്രിയില്‍ പോരാടി. ഇപോള്‍ ദൈവത്തോടും ചികിത്സിച്ച ഡോക്ടര്‍മാരോടും നഴ്‍സുമാരോടും നന്ദി പറയുകയാണ് പ്രീതി.

കൊവിഡ് ഗൗരവമായി എടുക്കാതിരിക്കരുത്. മാസ്‍ക് ധരിച്ച്, സാമൂഹ്യ അകലം പാലിക്കുക തന്നെ വേണമെന്നും പ്രീതി സിന്റ പറയുന്നു. ലോസ് ഏഞ്ചല്‍സില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താൻ തീരുമാനിച്ചപ്പോള്‍ എല്ലാവരും മാസ്‍ക് ധരിക്കണം സുരക്ഷിതരായിരിക്കണം എന്ന് അഭ്യര്‍ഥിച്ച് പ്രീതി സിന്റ രംഗത്ത് എത്തിയിരുന്നു

shortlink

Related Articles

Post Your Comments


Back to top button