സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കുമെന്ന് തിയറ്റർ സംഘടന അറിയിച്ചു. മുഖ്യമന്ത്രിയുമായി ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് അന്തിമ തീരുമാനം. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്പത്തിക നഷ്ടങ്ങളുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് തന്നതോടെയാണ് തിയറ്ററുകൾ തുറക്കാൻ തീരുമാനിച്ചതെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു.
അതെ സമയം തിയറ്ററുകൾ എന്നു തുറക്കണമെന്നതു സംബന്ധിച്ച് സംഘടന വീണ്ടും കൊച്ചിയിൽ യോഗം ചേർന്ന് തീരുമാനിക്കും. എന്നാൽ സെക്കൻഡ് ഷോ അനുവദിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളി. ഫിലിം ചേംബര്‍, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്, തിയറ്റര്‍ സംഘടനയായ ഫിയോക് എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
തുടര്‍നടപടികള്‍ ആലോചിക്കാന്‍ നിർമാതാക്കള്‍ ഇന്ന് കൊച്ചിയില്‍ യോഗം ചേരും.
ജനുവരി 13ന് മാസ്റ്റർ സിനിമയുടെ റിലീസോടെ കേരളത്തിലെ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കും.
Post Your Comments