CinemaGeneralMollywoodNEWSUncategorized

ലാലിനൊപ്പം സിംഗപ്പൂര്‍ കാണാന്‍ എന്റെ മനസ്സും മോഹിച്ചു പക്ഷേ ഞാന്‍ ആ വേഷം സ്വീകരിച്ചില്ല

വര്‍ണ്ണപകിട്ട് എന്ന സിനിമയിലേക്ക് ശശിയേട്ടന്‍ വിളിച്ചപ്പോള്‍ എനിക്ക് ഒരു ആഗ്രഹം

മോഹന്‍ലാല്‍ – ജഗതി ശ്രീകുമാര്‍ പോലെ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ഹിറ്റായ കോമ്പിനേഷനാണ് മോഹന്‍ലാല്‍ – ജഗദീഷ് കൂട്ടുകെട്ട്. ‘മാന്ത്രികം’, ‘ബട്ടര്‍ഫ്ലൈസ്’ തുടങ്ങിയ സിനിമകളില്‍ ഈ കൂട്ടുകെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഒരു കോമഡി നടനെന്നതിനപ്പുറം മോഹന്‍ലാലിനൊപ്പം ജഗദീഷിന് അഭിനയ സാധ്യത നല്‍കിയ കഥാപാത്രമായിരുന്നു ഐവി ശശി സംവിധാനം ചെയ്ത ‘വര്‍ണ്ണപകിട്ട്’ എന്ന സിനിമയിലെ പൈലി. മോഹന്‍ലാലും ഒന്നിച്ചുള്ള ഏറ്റവും മികച്ച സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ജഗദീഷ്.ഒരു ടെലിവിഷൻ ചാനലിലെ ടോക് ഷോയിലായിരുന്നു മോഹൻലാലിനൊപ്പമുള്ള തന്റെ ഏറ്റവും മികച്ച കഥാപാത്രത്തെക്കുറിച്ച് ജഗദീഷ് പങ്കുവച്ചത്.

“എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് വര്‍ണ്ണപകിട്ടിലെ പൈലി. ശക്തമായ ഒരു സപ്പോര്‍ട്ടിംഗ് റോള്‍ ആയിരുന്നു അത്. വര്‍ണ്ണപകിട്ട് എന്ന സിനിമയിലേക്ക് ശശിയേട്ടന്‍ വിളിച്ചപ്പോള്‍ എനിക്ക് ഒരു ആഗ്രഹം. മോഹന്‍ലാലിനൊപ്പം സിംഗപ്പൂരൊക്കെ ഒന്ന് ചുറ്റിയടിക്കണമെന്ന് പക്ഷെ എന്റെ കഥാപാത്രത്തിനു സിംഗപ്പൂരില്‍ സീനില്ലാത്തത് കൊണ്ട് ഞാന്‍ ചോദിച്ചു എനിക്ക് അവിടെയുള്ള എന്തെങ്കിലും ഒരു റോള്‍ തരാമോ എന്ന്. ഒരു ചെറിയ വേഷം അതിലുണ്ട് അത് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സിംഗപ്പൂര്‍ മോഹം ഉപേക്ഷിച്ച് പൈലി എന്ന കഥാപാത്രത്തെ സ്വീകരികുകയായിരുന്നു. ‘വര്‍ണ്ണപകിട്ട്’ എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ അതില്‍ ഹീറോയിന്‍ ഹീറോയെക്കാള്‍ സ്കോര്‍ ചെയ്യുന്ന പല രംഗങ്ങളുമുണ്ട്. പക്ഷേ മോഹന്‍ലാലിന്‍റെ കഥാപാത്രം പല ഏരിയയിലും ഒരു സൈലന്‍സ് പ്രകടമാക്കി കൊണ്ട് ആ കഥാപാത്രത്തെ നായികക്കപ്പുറം മുകളിലേക്ക് നിര്‍ത്തുന്നുണ്ട്. അത് മോഹന്‍ലാല്‍ എന്ന നടന്റെ ബ്രില്ല്യന്‍സ് ആണ്” . ജഗദീഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button