കേരള മനസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ കേസ് പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍ അരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സാക്ഷര സമൂഹമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍പ്പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണണമെന്നും അരുണ്‍ പറഞ്ഞു
മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുമെന്നും കേസില്‍ പുനര്‍വിചാരണ നടക്കുന്ന സമയമായതിനാല്‍ സിനിമയുടെ മറ്റ് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നും അരുൺ വ്യക്തമാക്കി
Post Your Comments