GeneralLatest NewsNEWSTV Shows

അനുവുമായി പ്രണയത്തിലോ? കുടുംബത്തെക്കുറിച്ചു തുറന്നു പറഞ്ഞ് തങ്കച്ചൻ വിതുര

ആ വലിയ ആഗ്രഹം ബാക്കിവെച്ചാണ് അമ്മ പോയത്.അതിന് അപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിൽ ഇല്ല.

കോമഡി വേദികളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതനായ താരമാണ് തങ്കച്ചൻ വിതുര. ജനപ്രിയ കോമഡി പരിപാടിയായ സ്റ്റാർ മാജിക്കിൽ സജീവമായ തങ്കച്ചന്റെ കുടുംബജീവിതത്തെക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകൾ വൈറൽ. ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിലൂടെയാണ് തങ്കച്ചൻ ഇപ്പോൾ കടന്നു പോകുന്നത്. അമ്മ വേർപാടിനെക്കുറിച്ചു വികാരഭരിതനായി താരം പറഞ്ഞു.

”ഡിസംബർ 18നാണ് അമ്മ മരിക്കുന്നത്.മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമായിരുന്നു ബാക്കി, തന്റെ വിവാഹം.കുടുംബത്തിൽ താൻ മാത്രമാണ് അവിവാഹിതനായി തുടരുന്നത്.സഹോദരന്മാർ എല്ലാം വിവാഹിതരായി അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒറ്റത്തടി.വിവാഹ മനപ്പൂർവ്വം വേണ്ടെന്നുവെച്ചത് അല്ല എന്തോ ഒത്തുവന്നില്ല.ആ വലിയ ആഗ്രഹം ബാക്കിവെച്ചാണ് അമ്മ പോയത്.അതിന് അപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിൽ ഇല്ല.

read also:25 വർഷങ്ങളായി കിടക്കയിൽ ; ദുരിതത്തിൽ കഴിയുന്ന നടനെ കണ്ട് കണ്ണീരടക്കാനാവാതെ ഭാരതിരാജ

അമ്മ എപ്പോഴും എന്റെ കല്യാണത്തെക്കുറിച്ച് പറയുമായിരുന്നു.അസുഖം ആയശേഷം മരുന്നു എടുത്തു കൊടുക്കുമ്പോൾ എനിക്ക് മരുന്നൊന്നും വേണ്ട,നീ എവിടെ നിന്നെങ്കിലും ഒരു പെൺകൊച്ചിനെ വിളിച്ചോണ്ട് വാ എന്നാണ് പറയാറുള്ളത്. അമ്മ മരിച്ചതോടെ ഈ വാക്കുകളാണ് എപ്പോഴും എന്റെ മനസ്സിൽ ഉള്ളത്.അമ്മ ജീവിച്ചപ്പോൾ ആഗ്രഹം നടത്താൻ സാധിച്ചില്ല, ഇനി എന്ത് നേടിയാലും ആ വിഷമം മാറില്ല.75 വയസ്സായിരുന്നു അമ്മയ്ക്ക്.പത്തുവർഷമായി ഹൃദ്രോഗി ആണ്.പെട്ടെന്ന് വയ്യാതെയായി. താൻ കണ്ണൂരിൽ ഒരു പടത്തിന്റെ ലൊക്കേഷനിൽ നിൽക്കുമ്പോഴാണ് പെങ്ങൾ വിളിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും ലിവറിനെ ചില ഗുരുതരമായ പ്രശ്നങ്ങൾ, ആർസിസിയിൽ അഡ്മിറ്റായി. രണ്ടുദിവസം കഴിഞ്ഞ് അമ്മ പോയി.മരിക്കുന്നതിനു മുൻപ് സുഹൃത്തുക്കൾ സംഘടിപ്പിച്ച തന്റെ പിറന്നാൾ ആഘോഷത്തിൽ എന്റെ അമ്മയ്ക്ക് പങ്കെടുക്കാനായി.” താരം പറഞ്ഞു.

ഇതിനൊപ്പം ടെലിവിഷൻ ഷോയിലെ പ്രണയ ജോഡിയായ അനുവിനെക്കുറിച്ചും താരം പങ്കുവച്ചു. ”അനുവും ആയിട്ടുള്ള തമാശകളൊക്കെ വെറും തമാശകൾ മാത്രമാണ്.അതൊരു പാവം കൊച്ചാണ് എന്റെ അനിയത്തിയാണ് ഒരേ നാട്ടുകാരാണ്.ബാക്കിയൊക്കെ ഫ്ലോറിൽ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്” തങ്കച്ചൻ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button