സിനിമയിൽ ബാലതാരങ്ങളായി എത്തി ടെലിവിഷൻ പരമ്പരകളിൽ ഇപ്പോൾ നായികമാരായി തിളങ്ങുന്ന നടികളാണ് ഗോപികയും കീര്‍ത്തനയും. മോഹൻലാലിൻറെ മക്കളായി ബാലേട്ടൻ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ശ്രദ്ധിക്കപ്പെടുന്നത്. ഇന്നും പ്രേഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന മുഖങ്ങളാണ് ഗോപികയും കീര്‍ത്തനയും.
മോഹന്‍ലാലിന്റെ മക്കളല്ലേയെന്ന് ചോദിച്ചാണ് ഇന്നും പലരും തങ്ങളെ തിരിച്ചറിയുന്നതെന്ന് ഗോപികയും കീര്‍ത്തനയും പറയുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്.
2004 ലായിരുന്നു ബാലേട്ടന്‍ റിലീസ് ചെയ്തത്. ബാലേട്ടനിലെ ലാലേട്ടന്റെ മക്കളല്ലേയെന്നാണ് എല്ലാവരും ഇപ്പോഴും ചോദിക്കുന്നത്. ഒരുമിച്ച് അഭിനയിക്കാനായി എന്നുള്ളതാണ് ഞങ്ങള്‍ക്ക് കിട്ടിയ വലിയൊരനുഗ്രഹമെന്ന് ഇരുവരും പറയുന്നു. ശിവത്തില്‍ ബിജു മേനോന്റെ മകളായാണ് ഗോപിക അനില്‍ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഈ റോളിലേക്ക് ആദ്യം കീര്‍ത്തനയെ ആയിരുന്നു തിരഞ്ഞെടുത്തത്.
ബിജു മേനോന്‍ പോലീസ് ജീപ്പില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ അച്ഛായെന്ന് വിളിച്ച് അരികിലേക്ക് പോവാനായിരുന്നു പറഞ്ഞത്. ഞാന്‍ പോവില്ല, ഇതെന്റെ അച്ഛനല്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു കീര്‍ത്തന. അങ്ങനെയാണ് ആ വേഷം ഗോപികയ്ക്ക് ലഭിച്ചതെന്ന രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഇരുവരും.
Post Your Comments