മാസ്റ്റർ റിലീസ് ചെയ്യാനിരിക്കെ സംസ്ഥാനത്തെ തിയറ്റർ തുറക്കാത്തതിൽ പ്രതിഷേധവുമായി ആരാധകർ. ഇന്നലെ നടന്ന ജനറൽ ബോഡിയിലാണ് ഫിയോക്കിന്റെ തീരുമാനം വ്യക്തമാക്കിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാക്കളുടേയും വിതരണക്കാരുടേയും സംഘടനാ നേതാക്കളായ സിയാദ് കോക്കർ, നിർമാതാവ് സുരേഷ് കുമാർ, നടൻ ദിലീപ്, ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫും.
നടൻ വിജയിന്റെ മാസ്റ്റർ എന്ന സിനിമയ്ക്ക് എതിരെയുള്ള നീക്കമല്ല തിയറ്റർ അടച്ചിടാൻ തീരുമാനിച്ചതിനു പുറകിലുള്ളതെന്നു സംഘടനാ നേതാക്കൾ വ്യക്തമാക്കുന്നു.തിയറ്ററുകളിൽനിന്നു വൻ തുക വിതരണക്കാർക്കു കിട്ടാനുണ്ട്. സർക്കാരിൽനിന്നു ആനുകൂല്യം കിട്ടിയാൽ ഈ തുക തിരിച്ചു തരാൻ തിയറ്ററുകാർക്ക് എളുപ്പമാകും. തിയറ്ററുകാർക്കു വേണ്ടിക്കൂടിയാണ് എല്ലാവരും ചേർന്നു തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നത്.
തമിഴ് സിനിമ റിലീസ് ചെയ്യാൻ സമ്മതിച്ചാൽ മലയാളം സിനിമമാത്രമായി തടയാനാകില്ല. മലയാള സിനിമ തകർച്ചയിൽനിന്നു രക്ഷപ്പെടാൻ വേണ്ടിയുള്ള ശ്രമമാണ് എല്ലാവരും കൂടി നടത്തുന്നത്.ഇതു വളച്ചൊടിച്ചു വിജയ് സിനിമ റിലീസ് ചെയ്യുന്നതിന് എതിരെയുള്ള നീക്കമായി തിരിച്ചു വിടാനാണു പലരും ശ്രമിക്കുന്നതെന്നു ദിലീപ് ഉൾപ്പടെയുള്ള സംഘടനാ നേതാക്കൾ പറയുന്നു.
Post Your Comments