ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് നായകനാകുന്ന ‘മാസ്റ്റർ’ 13നാണ് റിലീസ്. എന്നാൽ, ചിത്രത്തിന് വേണ്ടി മാത്രമായി കേരളത്തിൽ തിയേറ്റർ തുറക്കില്ലെന്ന നിലപാടിലാണ് ഫിയോക്. ഫിയോകിന്റെ തീരുമാനത്തോട് എതിർപ്പ് അറിയിച്ച് പ്രേക്ഷകർ. ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പേജിലാണ് വിമര്‍ശനം അറിയിച്ചുകൊണ്ടുളള കമന്റുകൾ.
Also Read: ഗാനഗന്ധർവന് ഇന്ന് 81 -ാം ജന്മദിനം ; ആശംസയുമായി ആരാധകർ
‘മാസ്റ്റര്‍’ റിലീസ് അനുവദിക്കാതെ ‘മരയ്ക്കാര്‍’ റിലീസ് തീയതിയിൽ തീയറ്റര്‍ തുറക്കാമെന്ന തീരുമാനം ശരിയല്ലെന്നാണ് ചിലരുടെ അഭിപ്രായം. മാസ്റ്റർ റിലീസ് ചെയ്തില്ലെങ്കിൽ മരക്കാർ കാണില്ലെന്നും കമന്റുകളിൽ പറയുന്നു. പൃഥ്വിരാജ് നേതൃത്വം നല്കുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ഫോര്‍ച്യൂണ്‍ സിനിമാസ് എന്നിവരാണ് വിജയ് ചിത്രം മാസ്റ്റര്‍ കേരളത്തില്‍ റിലീസ് ചെയ്യുന്നത്.
കൊറോണ വൈറസ് വ്യാപന ഘട്ടത്തിൽ അടച്ചിട്ട തിയറ്ററുകൾ തുറക്കാനുള്ള സർക്കാർ അനുമതി ലഭിച്ചെങ്കിലും ഉടൻ തുറക്കില്ലെന്ന നിലപാടിലാണ് ഫിയോക്. മാസ്റ്റര്‍ റിലീസിന് വേണ്ടി മാത്രമായി തിയറ്റര്‍ ധൃതിയില്‍ തുറക്കേണ്ടെന്ന നിലപാട് അറിയിച്ചതോടെ ദിലീപിനും ആൻ്റണി പെരുമ്പാവൂരിനും പ്രതിഷേധങ്ങളുടെ കമന്റുകളാണ് ഫേസ്ബുക്ക് നിറയെ.
Post Your Comments