
കുടുംബ പ്രേക്ഷകർക്ക് ഏറെ പരിചിതരായ ദമ്പതിമാരാണ് നടൻ ജോൺ ജേക്കബ്. ഭാര്യയും നടിയുമായ ധന്യ മേരി വർഗീസും. ഒൻപതാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ജോൺ ജേക്കബ്. ധന്യയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് ജോണ് ഇക്കാര്യം അറിയിച്ചത്.
ചിത്രത്തിനൊപ്പം ഹൃദ്യമായ ഒരു കുറിപ്പും ജോൺ പങ്കുവച്ചു. ‘‘ഒന്നിച്ച് എത്ര ദിവസങ്ങളും മാസങ്ങളും ദിവസങ്ങളും പിന്നിട്ടു എന്നതല്ല ഞങ്ങളുടെ സ്നേഹം. എനിക്കത് ഓരോ ദിവസവും നിന്നെ എത്ര സ്നേഹിക്കുന്നു എന്നതാണ്. പരസ്പരം സ്നേഹിക്കാനും ജീവിക്കാനും കട്ടക്ക് കൂടെ നിൽക്കാനും തുടങ്ങിയിട്ട് ഇന്നേക്ക് 9 വര്ഷം. ഈ മനോഹരമായ ജീവിതം നൽകിയതിന് ദൈവത്തിന് നന്ദി’’– ജോൺ കുറിച്ചു.
Post Your Comments