ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രമിന്റെ ചിത്രമാണ് കോബ്ര. കൊപ്രയുടെ റ്റീസർ പുറത്തുവിട്ടിരുന്നു. ഇരുപതിലേറെ ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത് എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്.
സോണിയുടെ ഔദ്യാഗിക യൂട്യൂബ് ചാനല്‍ വഴിയാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ കടാരം കൊണ്ടാനിന് ശേഷം വിക്രത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയാണ് കോബ്രയ്ക്കുള്ളത്.
മുഴുനീള ആക്ഷന്‍ ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. എ.ആര്‍ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പുറത്തുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി കാഴ്ചക്കാരെയാണ് കോബ്രയുടെ ടീസര്‍ സ്വന്തമാക്കിയിരിക്കുന്നത്.
Post Your Comments