GeneralLatest NewsMollywoodNEWS

വന്ന വഴി മറക്കരുത് ; സന്ദേശവുമായി ഗായിക മഞ്‍ജരി

വന്ന വഴി മറക്കരുത് മഞ്‍ജരി എഴുതുന്നു.

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് മഞ്‍ജരി. സോഷ്യൽ മീഡിയയിലും സജീവമായ മഞ്ജരി തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മഞ്ജരി ഷെയർ ചെയ്ത ചിത്രവും കുറിപ്പുമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.
ജീവിത യാത്ര എന്ന തലക്കെട്ടോടെയാണ് കുഞ്ഞ് കുറിപ്പ് മഞ്‍ജരി എഴുതിയിരിക്കുന്നത്.

”മലകളുടെ മുകളിൽ എത്തിക്കഴിഞ്ഞാൽ എല്ലാവരും മലകയറ്റം മറക്കുന്നു. എന്തൊക്കെ കഷ്‍ടപ്പാടുകള്‍ കടന്നാണ് അവിടെ എത്തിയത് എന്ന് അറിയണം എന്നാണ് വന്ന വഴി മറക്കരുത്” മഞ്‍ജരി എഴുതുന്നു. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തുന്നത്. സത്യൻ അന്തിക്കാടിന്റെ അച്ചുവിന്റെ അമ്മ എന്ന സിനിമയിലൂടെ ഇളയരാജയുടെ സംഗീതത്തിലാണ് മഞ്‍ജരി സിനിമയിൽ ആദ്യമായി ഗാനം ആലപിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button