ചെറിയാന് കല്‍പ്പകവാടി എന്ന പ്രമുഖ തിരക്കഥാകൃത്ത് താന്‍ എന്ത് കൊണ്ട് മമ്മൂട്ടി സിനിമകള്‍ എഴുതിയില്ല എന്നതിന് മറുപടി പറയുകയാണ്. ഒരുകാലത്ത് മോഹന്‍ലാലിനെ നായകനാക്കി തുടരെ തുടരെ ഹിറ്റുകള്‍ സൃഷ്ടിച്ച ചെറിയാന് കല്‍പ്പകവാടി താന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ ഒരു സിനിമയെക്കുറിച്ചും, പിന്നീട് അത് മോഹന്‍ലാല്‍ ചെയ്തതിനെക്കുറിച്ചും ഒരു ടെലിവിഷന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്. ‘ലാല്‍ സലാം’, ‘കളിപ്പാട്ടം’, ഉള്ളടക്കം’ തുടങ്ങിയ സിനിമകള്‍ക്ക് രചന നിര്‍വഹിച്ചത് ചെറിയാന് കല്‍പ്പകവാടിയാണ്.
“ഞാനും മോഹന്‍ലാലും കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഞാന്‍ എഴുതിയ ആദ്യ സിനിമയില്‍ നായകനായതും മോഹന്‍ലാല്‍ ആണ്. ‘സര്‍വകലാശാല’ എന്ന ചിത്രത്തില്‍ അങ്ങനെ ഞങ്ങള്‍ തമ്മില്‍ ഒരു ഹൃദയ ബന്ധമുണ്ടായി. പിന്നെ തുടരെ തുടരെ സിനിമകള്‍ സംഭവിച്ചു. മോഹന്‍ലാല്‍ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ ആയിരിക്കുമ്പോള്‍ ഞാന്‍ ഒരു പുതിയ കഥ പറയും, മോഹന്‍ലാലിനു അത് ഇഷ്ടപ്പെട്ടിട്ട് എഴുതാന്‍ പറയും. അങ്ങനെ മോഹന്‍ലാലിനെ നായകനാക്കി തുടരെ തുടരെ സിനിമകള്‍ എഴുതാന്‍ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് മമ്മൂട്ടിയുടെ കാര്യത്തിലേക്ക് ചിന്ത വന്നില്ല. പക്ഷെ നിര്‍ണയം എന്ന സിനിമ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണ്. അത് പിന്നെ നടക്കാതെ പോയി, അത് ഇങ്ങനെ തള്ളി തള്ളി പോയപ്പോള്‍ ലാല്‍ നിര്‍ണയത്തിന്റെ കഥ കേട്ടു. നല്ല കഥയാണല്ലോ ചെയ്യാമെന്ന് പറഞ്ഞു അങ്ങനെ ആ സിനിമയിലും മോഹന്‍ലാല്‍ നായകനായി”. തിരക്കഥാകൃത്ത് ചെറിയാന് കല്‍പ്പകവാടി പറയുന്നു.
Post Your Comments