
ഒരു കാലത്ത് ടുവീലര്‍ വിപണിയില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ഹീറോ ഹോണ്ടയുടെ സിബിഇസഡ് എന്ന ബൈക്ക് ‘നിറം’ എന്ന സിനിമയിലൂടെ കേരളത്തില്‍ തരംഗമാക്കി മാറ്റിയ നായക നടനാണ്കുഞ്ചാക്കോ ബോബന്. ‘നിറം’ എന്ന ക്യാമ്പസ് പശ്ചാത്തലമായ സിനിമയില്‍ സിബിഇസഡ് ബൈക്കുമായി പാറി പറന്നുകൊണ്ട് യുവ ഹൃദയങ്ങള്കീഴടക്കിയ തനിക്ക് ഇന്ന് വരെ ഒരു ബൈക്ക് സ്വന്തമായി വാങ്ങാന്കഴിഞ്ഞിട്ടില്ലെന്ന സങ്കടം തുറന്നു പറയുകയാണ് താരം. അതിനു പ്രധാന തടസ്സമായി നില്‍ക്കുന്നത് തന്റെ ഭാര്യ പ്രിയ ആണെന്നും തങ്ങളുടെ പ്രണയ വാര്‍ഷികദിനത്തില്‍ യമഹയുടെ ഒരു പഴയ ബൈക്ക് വാങ്ങാമെന്ന തന്റെ മോഹത്തിന് ഭാര്യ ഉടക്കിട്ടെന്നും തന്റെ ജീവിത വിശേഷങ്ങള്പങ്കുവച്ചു കൊണ്ട് ഒരു പ്രമുഖ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ കുഞ്ചാക്കോ ബോബന് പറയുന്നു.
“നിറം എന്ന സിനിമയില്‍ സിബിഇസഡ് എന്ന ബൈക്ക് തരംഗമായിരുന്നു. പക്ഷേ അതില്‍ ഹീറോയായി അഭിനയിച്ച എനിക്ക് ഇന്നും ഒരു ബൈക്ക് ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിന്റെ പ്രധാന കാരണം ഭാര്യ പ്രിയയാണ്. ബൈക്ക് ഓടിക്കാന്‍ അവള് സമ്മതിക്കില്ല. ഞങ്ങളുടെ പ്രണയദിന വാര്‍ഷികത്തില്‍ ഒരു പഴയ യമഹ വണ്ടി സ്വന്തമാക്കാന്‍ ഇരുന്നതാണ്. അതിന്റെ വിലയും പറഞ്ഞു സെറ്റ് ചെയ്തിരുന്നു. പക്ഷേ അവസാന നിമിഷം പ്രിയ ഉടക്കിട്ടു അത് വാങ്ങാന്‍ പറ്റാതെയായി”. കുഞ്ചാക്കോ ബോബന്പറയുന്നു.
Post Your Comments