ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള കോവിഡ് കോളര്‍ ട്യൂണ്‍ മാറ്റണമെന്ന ആവശ്യവുമായി ഹര്‍ജി. ബച്ചനും കുടുബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങളോട് പറയാന്‍ നടന്‍ യോഗ്യനല്ലെന്നാണ് ഡല്‍ഹിയിലെ സാമൂഹിക പ്രവര്‍ത്തകനായ രാകേഷിന്റെ ഹര്‍ജി.
കോവിഡ് മാനദണ്ഡങ്ങള്‍ ജനങ്ങളോട് പറയുന്നതിന് സര്‍ക്കാര്‍ അമിതാബ് ബച്ചന് പണം നല്‍കുന്നുണ്ട്. എന്നാൽ കോവിഡിനെതിരെ പോരാടുന്ന അറിയപ്പെടുന്ന പല വ്യക്തികളും പണം വാങ്ങാതെ കോളര്‍ ട്യൂണിനായി ശബ്ദം നല്‍കാന്‍ തയ്യാറാണെന്നും രാജ്യസേവനത്തിലും, സാമൂഹിക സേവനത്തിലും നല്ലൊരു ചരിത്രം അമിതാബ് ബച്ചനില്ലെന്നും പരാതിക്കാരൻ പറയുന്നു.
Post Your Comments