![](/movie/wp-content/uploads/2021/01/priyanka.jpg)
ലണ്ടനിൽ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ നിലനിൽക്കുന്ന സാഹചര്യത്തിൽ ഹെയര്‍ സലൂണില്‍ എത്തിയ ബൂളിവൂഡ് നടി പ്രിയങ്ക ചോപ്രയെ താക്കീത് നൽകി വിട്ടയച്ച് പൊലീസ്. നോട്ടിംഗ് ഹില്ലിലെ ജോഷ് വുഡ് കളര്‍ സലൂണിൽ അമ്മയ്‌ക്കൊപ്പം മുടി കളർ ചെയ്യാനെത്തിയതായിരുന്നു പ്രിയങ്ക. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതകൾ ഓർമ്മപ്പെടുത്തി താരത്തെ വിട്ടയക്കുകയായിരുന്നു പോലീസ്.
എന്നാൽ ഒരു സിനിമാ ഷൂട്ടിംഗിന്‍റെ ഭാഗമായി മുടിക്ക് നിറം നല്‍കാന്‍ എത്തിയതെന്നാണ് പ്രിയങ്ക പൊലീസിനോട് വിശദീകരിച്ചത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയതിനാല്‍ നടിക്ക് പിഴ അടയ്ക്കേണ്ടി വന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചപരിക്കുകയാണ്. ലോക്ക്ഡൗൺ തുടരുമ്പോഴും സിനിമ, സീരിയല്‍ ഷൂട്ടിംഗുകള്‍ തുടരാന്‍ ലണ്ടന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമേ ഷൂട്ടിംഗ് അനുവധിക്കുകയുള്ളു.
Post Your Comments