BollywoodGeneralLatest NewsMovie GossipsNEWS

കോവിഡ് ബാധിച്ച അമിതാഭ് ബച്ചൻ വേണ്ട ; കോളർട്യൂണിൽ നിന്ന് താരത്തിന്റെ ശബ്ദം നീക്കണമെന്ന് ഹർജി

പ്രതിഫലം നല്‍കിയുള്ള ശബ്ദം ആവശ്യമില്ലെന്നും ഹർജിയില്‍ ആരോപിക്കുന്നു

കോവിഡ് ബോധവത്കരണ പ്രീ കോളര്‍ ട്യൂണ്‍ ഓഡിയോയില്‍ നിന്ന് നടൻ അമിതാഭ് ബച്ചന്റെ ശബ്ദം നീക്കണമെന്ന് ആവശ്യം. ബച്ചനും കുടുബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പറയാന്‍ നടൻ യോഗ്യനല്ലെന്ന് കാട്ടിയാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നൽകിയിരിക്കുന്നത്.

ഡല്‍ഹി സ്വദേശിയും സാമൂഹ്യപ്രവര്‍ത്തകനുമായ രാകേഷാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കോവിഡിനെതിരായുള്ള പോരാട്ടത്തില്‍ നിരവധിയാളുകള്‍ ഇത്തരം ബോധവത്കരണത്തിനായി സൗജന്യ സേവനത്തിന് തയാറാണ്. ഈ സാഹചര്യത്തില്‍ പ്രതിഫലം നല്‍കിയുള്ള ശബ്ദം ആവശ്യമില്ലെന്നും ഹർജിയില്‍ ആരോപിക്കുന്നു. കേസിന്റെ വാദം ജനുവരി 18 ൽ നടക്കും.

shortlink

Related Articles

Post Your Comments


Back to top button