GeneralLatest NewsMollywoodNEWS

ഒറ്റ ക്ലിക്കിൽ രണ്ടു സൂപ്പർ താരങ്ങൾ ; മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രം വൈറലാകുന്നു

ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച്, താടിയും മുടിയും നീട്ടിയ ഗെറ്റപ്പിലാണ് മമ്മൂട്ടി. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ച് മോഹന്‍ലാലും

വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് മമ്മൂട്ടി മോഹൻലാൽ ചിത്രം. നേരത്തെ ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ വിവാഹ റിസപ്ഷന്‍ വേദിയില്‍ നിന്നുള്ള സൂപ്പർ താരങ്ങളുടെ ചിത്രം വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലുള്ള മറ്റൊരു ചിത്രം കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്.

ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച്, താടിയും മുടിയും നീട്ടിയ പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ച് പുഞ്ചിരി തൂകി നില്‍ക്കുകയാണ് തൊട്ടരികെ മോഹന്‍ലാല്‍. പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണ് ഇരുവരുടെ ചിത്രം. പുതിയ പ്രഖ്യാപനം വല്ലതും പിറകേയുണ്ടോ എന്നാണ് ഇരുവരുടെയും ആരാധകരില്‍ പലരും കമന്‍റ് ബോക്സുകളില്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button