മലയാള സിനിമയിൽ ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിൽ ഉൾപ്പടെ തിളങ്ങുന്ന നടിയാണ് മഞ്‍ജിമ മോഹൻ. ഇപ്പോഴിതാ തന്റെ അമ്മ കലാമണ്ഡലം ഗിരിജയ്‍ക്ക് ജന്മദിന ആശംസകള്‍ നേരുകയാണ് മഞ്‍ജിമ മോഹൻ. അച്ഛന്റെയും അമ്മയുടെയും കൂടെ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകൾ അറിയിച്ചിരിക്കുന്നത്.
ജീവിതത്തിൽ എങ്ങനെ വ്യത്യസ്‍ത വേഷങ്ങൾ ചെയ്യാമെന്ന് നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചതിനാൽ എന്റെ ജീവിതകാലം മുഴുവൻ നിങ്ങൾ എനിക്ക് പ്രചോദനമാണ്. ഞാൻ വളരെയധികം സ്നേഹിക്കുന്നു. സന്തോഷം നിറഞ്ഞ ജന്മദിന ആശംസകള്‍ എന്നാണ് മഞ്‍ജിമ മോഹൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേര്‍ ആശംസകുമായി രംഗത്ത് എത്തിയിട്ടുണ്ട്.
Post Your Comments