റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലെ പിന്നണി ഗായികയായി മാറിയ കലാകാരിയാണ് മൃദുല വാര്യർ.വരികളുടെ ഉള്ളം തൊട്ടറിഞ്ഞ് ആത്മാവ് പകർന്ന് പാടുന്ന ഗായിക എന്ന വിശേഷണമാണ് മൃദുലക്ക് ആരാധകർ നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മൃദുല ഇപ്പോൾ തന്റെ വിവാഹവാർഷിക ദിനത്തിലെ വിശേഷമാണ് പങ്കുവെച്ചിരിക്കുന്നത്.
ആയുർവേദ ഡോക്ടറായ അരുൺ വാര്യരാണ് മൃദുലയുടെ ഭർത്താവ്. മൃദുലയും അരുണും ഇവരുടെ എട്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇന്ന്. ഈ സുദിനത്തിലാണ് അരുണിനൊപ്പമുള്ള സെൽഫി ചിത്രം പങ്കുവെച്ചുകൊണ്ട് മൃദുല ആശംസയേകുന്നത്. ചിത്രത്തോടൊപ്പം മൃദുല കുറിച്ചതിങ്ങനെയാണ്. ‘മൂപ്പര് ന്നെ കെട്ടീട്ട് 8 കൊല്ലായിക്ക്ണ്… സന്തോഷ… കല്യാണം കൈച്ചീസം… മ്മക്ക്’ മൃദുല കുറിക്കുന്നു.
Post Your Comments