Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsNEWSTV Shows

പ്രണയമടക്കമുള്ള തുറന്ന് പറച്ചിലുകള്‍; ബിഗ് ബോസ് ഓര്‍മ്മകളുമായി നടി ആര്യ

താന്‍ മറ്റൊരു പ്രണയത്തിലാണെന്നു ആര്യ വെളിപ്പെടുത്തിയത് ബിഗ് ബോസിലൂടെയായിരുന്നു

മികച്ച വിജയം നേടിയ രണ്ടു പതിപ്പുകൾക്ക് ശേഷം മൂന്നാമതൊരു ബിഗ് ബോസ് ഷോ കൂടി മലയാളത്തില്‍ ആരംഭിക്കുകയാണ്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചാനൽ തന്നെയാണ് ബിഗ് ബോസിന്റെ പുതിയ പതിപ്പിനെക്കുറിച്ചു ആരാധകരെ അറിയിച്ചത്. ജനുവരി അഞ്ചിന് മലയാളം ബിഗ് ബോസിനെ സംബന്ധിച്ച്‌ ഒരു പ്രത്യേകതയുണ്ടെന്നു ഓർമ്മയുമായി മുന്‍മത്സരാര്‍ഥികള്‍ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.

മോഹൻലാൽ അവതാരകനായി എത്തിയ മലയാളം ബിഗ് ബോസ് സീസണ്‍ 2 ആരംഭിച്ചത് 2019 ജനുവരി അഞ്ചിനായിരുന്നു. ശക്തമായ മത്സരം മുക്കാല്‍ ഭാഗത്തോളം കഴിഞ്ഞെങ്കിലും കൊറോണ വന്നതോടെ ഷോ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് നടി ആര്യ.

READ ALSO:ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം ഒരു മുറിയില്‍ നിലത്ത് തുണി വിരിച്ച്‌ സുഖമായി ഉറങ്ങുന്നു; ജഗതിയെക്കുറിച്ചു സംവിധായകൻ

കഴിഞ്ഞ വര്‍ഷം ഈ ദിവസം ഇങ്ങനെയായിരുന്നു എന്ന് ക്യാപ്ഷനില്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി നടി പങ്കുവെച്ച വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബിഗ് ബോസിന്റെ ടൈറ്റില്‍ സോംഗ് എപ്പോള്‍ കേട്ടാലും ഹൃദയത്തോട് അത്രയും അടുത്ത് നില്‍ക്കുന്നതാണ്. സീസണ്‍ മൂന്നിന് വേണ്ടി ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും ആര്യ പറയുന്നു. ബിഗ് ബോസിലെ ഓരോ ടാസ്‌കുകളുടെയും മറ്റും വീഡിയോസ് കോര്‍ത്തിണക്കി പാട്ടിനൊപ്പമാണ് നടി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആര്യ മാത്രമല്ല, അലക്‌സാന്‍ഡ്ര, വീണ, ഫുക്രു, തുടങ്ങി ബിഗ് ബോസിലെ താരങ്ങളെല്ലാവരും തന്നെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ എത്തിയിട്ടുണ്ട്.

ആദ്യ വിവാഹബന്ധം വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ചും താന്‍ മറ്റൊരു പ്രണയത്തിലാണെന്നും ആര്യ വെളിപ്പെടുത്തിയത് ബിഗ് ബോസിലൂടെയായിരുന്നു. ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിൽ താരത്തിന്റെ പ്രണയത്തെ കുറിച്ചുള്ള അന്വേഷണവുമായി ആരാധകർ എത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button