മലയാളത്തിന്റെ പ്രിയ നടൻ ജഗതി ശ്രീകുമാറിന് ഇന്ന് എഴുപതാം പിറന്നാൾ. കൊവിഡ് സാഹചര്യത്തില്‍ വലിയ ആഘോഷങ്ങളിലില്ലാതെ കുടുംബത്തോടൊപ്പം പേയാട്ടെ വീട്ടിൽ സപ്തതി ആഘോഷിക്കുകയാണ് ജഗതി. ഭാര്യ ശോഭ, മക്കളായ പാർവതി, രാജ്കുമാർ മരുമകൻ ഷോൺ ജോർജ് എന്നിവർ ജഗതിയുടെ കൈ പിടിച്ച് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷം ഗംഭീരമാക്കിയിരിക്കുകയാണ്.
പിറന്നാൾ ദിനത്തിൽ ശ്രീചിത്ര പുവർ ഹോമിലെ അന്തേവാസികൾക്കായി ഭക്ഷണം നൽകുന്ന പതിവ് ഇത്തവണയുമുണ്ടാവും.
അപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് എട്ട് വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ജഗതിക്ക് സപ്തതി വർഷം മടങ്ങിവരവിന്റേതാണ്. കഴിഞ്ഞ വർഷം രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം ഈ വർഷം സിനിമയിലേക്കും മടങ്ങിയെത്തുമെന്നു മകൻ രാജ് കുമാർ അറിയിച്ചു.
Post Your Comments