തിരുവനന്തപുരം: സര്‍ക്കാർ അനുമതി നൽകിയെങ്കിലും സംസ്ഥാനത്തെ തിയറ്ററുകൾ ഇന്ന് തുറക്കില്ല. തുടര്‍നടപടികൾ ആലോചിക്കാൻ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയിൽ ചേരും. വൈകിട്ട് നാലിന് വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.
വിനോദ നികുതി, വൈദ്യുതി ഫിക്സഡ് ചാര്‍ജ് എന്നിവയിൽ ഇളവുകൾ നൽകാതെ തിയറ്ററുകൾ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകൾ പറയുന്നത്. പകുതി കാണികളെ മാത്രമേ തിയറ്ററുകളിൽ പ്രവേശിപ്പിക്കാവൂ എന്ന സര്‍ക്കാർ നിലപാടും യോഗത്തിൽ ചര്‍ച്ചയാകും. തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാൻ നാളെ ഫിലിം ചേമ്പറും യോഗം ചേരുന്നുണ്ട്.
Post Your Comments