GeneralLatest NewsNEWSTV Shows

ഒരു രാത്രിക്ക് എത്രവേണം! അശ്ലീല ചോദ്യത്തിന് ചുട്ട മറുപടിയുമായി നടി നീലിമ

ദയവ് ചെയ്ത് നിങ്ങളില്‍ നിന്നും ഞാനല്‍പ്പം മാന്യത പ്രതീക്ഷിക്കുന്ന സഹോദരാ

നടിമാര്‍ക്ക് നേരെയുള്ള സൈബര്‍ അക്രമണങ്ങൾ പലപ്പോഴും വാർത്തയാകാറുണ്ട്. ഇപ്പോഴിതാ അശ്‌ളീല കമന്റ് പങ്കുവച്ച ആരാധകനു നടി നീലിമ റാണി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. തമിഴകത്ത് ശ്രദ്ധ നേടിയ താരമായ നീലിമ മഴവില്‍ മനോരമയിലെ ചാക്കോയും മേരിയും എന്ന പരമ്പരയിലൂടെ മലയാളികൾക്കും പരിചിതയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടയിൽ ഒരാള്‍ നടിയോട് ‘നിങ്ങള്‍ക്ക് ഒരു രാത്രിയ്ക്ക് എത്ര രൂപ വേണം’ എന്നു ചോദിച്ചു. ഇതിനു ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് നടി.

‘ദയവ് ചെയ്ത് നിങ്ങളില്‍ നിന്നും ഞാനല്‍പ്പം മാന്യത പ്രതീക്ഷിക്കുന്ന സഹോദരാ… ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്’ നീലിമ മറുപടി നൽകി.

സോഷ്യൽ മീഡിയയിൽ നടിയുടെ വാക്കുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടി ഇങ്ങനെ പോരെന്നും ഇത്രയും മര്യാദ കൊടുക്കേണ്ടെന്നുമൊക്കെയാണ് കൂടുതല്‍ പേരും നടിയോട് പറയുന്നത്.

shortlink

Post Your Comments


Back to top button