പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ദൃശ്യം 2 ഒടിടി റിലീസിനെതീരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ചിത്രം തിയറ്ററിൽ പ്രദര്ശിപ്പിക്കാതെ ഓൺലൈൻ റിലീസ് ചെയ്യാനൊരുങ്ങിയ നടപടിക്കെതിരെ തിയറ്റർ ഉടമകളും രംഗത്തെത്തി. ഇപ്പോഴിതാ സംവിധായകൻ സത്യൻ അന്തിക്കാടും തന്റെ അഭിപ്രായം പങ്കുവെക്കുകയാണ്. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ദൃശ്യം 2 എന്ന സിനിമയുടെ റിലീസിനെക്കുറിച്ചു അഭിപ്രായപ്പെട്ടത്.
ആന്റണി പെരുമ്പാവൂരിന് പുനർചിന്തനത്തിന് ഇനിയും സമയമുണ്ടെന്ന് സത്യൻ അന്തിക്കാട് പറയുന്നു. തിയേറ്റര്‍ തുറക്കാനുള്ള തീരുമാനം വരുന്നതിന് മുമ്പായിരിക്കാം ദൃശ്യം 2 ഒ.ടി.ടിയിലൂടെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. എന്തായാലും ഈ തീരുമാനത്തിന് പിന്നില്‍ നിര്‍മാതാവിന് വ്യക്തമായ കാരണങ്ങളുണ്ടാകും. അല്ലെങ്കില്‍ മോഹന്‍ലാലൊന്നും അതിന് സമ്മതിക്കില്ലല്ലോ. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും പുനര്‍ചിന്തനത്തിന് ഇനിയും സമയമുണ്ട്.സിനിമകള്‍ ഉണ്ടാകുന്നത് തിയേറ്ററുകള്‍ക്ക് വേണ്ടിയാണ്. തിയേറ്ററുകളിൽ നടക്കുന്ന കലയാണ് സിനിമ.
തിയേറ്ററുകളിൽ ഇനിയും നല്ല സിനിമകള്‍ വരണം, എങ്കില്‍ മാത്രമേ ഭയമില്ലാതെ ആളുകള്‍ സിനിമ കാണാനെത്തൂ. ദൃശ്യം 2 അങ്ങനെയുള്ള ഒരു സിനിമയാണെന്ന് പ്രതീക്ഷിക്കാം.
Post Your Comments