GeneralLatest NewsNEWS

പരിചയപ്പെടേണ്ടായിരുന്നു,സഹിക്കാനാവുന്നില്ല; അനിലിന്റെ വിയോഗത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി രഞ്ജിൻ രാജ്

അവസാനഗാനം എനിക്കായി തന്ന്, സ്നേഹിച്ച്‌, ശകാരിച്ച്‌ നിങ്ങൾ യാത്രയായല്ലെ രഞ്ജിൻ കുറിക്കുന്നു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി സംഗീത സംവിധായകനുമായ രഞ്ജിൻ രാജ്. തൊട്ടടുത്തിരുന്ന പോലെ, പരിചയപ്പെടേണ്ടായിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ, എന്റെ അനിലേട്ടാ സഹീക്കാനാകുന്നില്ലെ’ന്ന് രഞ്ജിൻ രാജ് കുറിക്കുന്നു.

അതിങ്ങനെയാണ്. ‘എന്റെ അനിലേട്ടാ. അവസാനഗാനം എനിക്കായി തന്ന്, സ്നേഹിച്ച്‌, ശകാരിച്ച്‌ നിങ്ങൾ യാത്രയായല്ലെ?? കഴിഞ്ഞ ദിവസങ്ങളിൽ നിങ്ങൾ തന്ന സ്നേഹം, ഫോണിന് അപ്പുറമായിരുന്നാലും, തൊട്ടടുത്തിരുന്ന പോലെ.”പരിചയപ്പെടേണ്ടായിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ. സഹിക്കാനാവാത്ത വാർത്ത.’ രഞ്ജിൻ രാജ് തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button