തന്നെ അമ്മ ഗർഭിണി ആയിരിക്കെ മാതാപിതാക്കൾ വേർപിരിഞ്ഞുവെന്നും ഇതുവരെയും അദ്ദേഹത്തിനൊപ്പം താമസിച്ചിട്ടില്ലെന്നും തുറന്നു പറഞ്ഞു പ്രശസ്ത ഗായകന് കുമാര്‍ സാനുവിന്റെ മകനായ ഗായകൻ ജാന്‍ കുമാര്‍ സാനു. തന്റെ ജീവിതത്തില്‍ എല്ലാം അമ്മ ആയിരുന്നുവെന്ന് ജാൻ പറയുന്നു.
ജാനിനെ ആറ് മാസം ഗര്‍ഭം ധരിച്ചിരിയ്ക്കുമ്ബോള് കുമാര്‍ സാനുവും ഭാര്യയും വേര്‍പിരിയുകയായിരുന്നു. തന്റെ പേരിനു കൂടെയുള്ള അച്ഛന്റെ പേരല്ലാതെ മറ്റൊന്നും അദ്ദേഹം തനിക്ക് തന്നിട്ടില്ലെന്നും തന്റെ അമ്മയെക്കുറിച്ചു അദ്ദേഹം നടത്തിയ ചില പരാമർശങ്ങൾ തെറ്റാണെന്നും അഭിമുഖത്തിൽ ജാൻ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ..
read also:മലയാള സിനിമയിൽ നിന്നും വീണ്ടും ഒരു വിയോഗവാർത്ത കൂടി; പ്രമുഖ തിരക്കഥാകൃത്ത് അന്തരിച്ചു
” പിതാവുമായി കാര്യമായി സംസാരിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടില്ല. ഒരിക്കല്‍ സംസാരിച്ചാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് ഞാന്‍ കരുതുന്നു.ഞങ്ങളുടെ ഇരുവരുടെ ഭാഗത്തു നിന്നും ആശയ വിനിമയത്തില്‍ അകല്‍ച്ചയുണ്ടായിട്ടുണ്ട്. എന്റെ അമ്മയെക്കുറിച്ച് പിതാവ് ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, അതില്‍ കഴമ്ബില്ലെന്നും എന്നെ ഏതുവിധമാണ് അമ്മ വളര്‍ത്തിയതെന്നും ഈ ലോകത്തിന് മുഴുവനും അറിയാം
എന്നെ സംബന്ധിച്ചിടത്തോളം എന്റെ മാതാവും പിതാവുമൊക്കെ എനിക്ക് അമ്മ തന്നെയാണ്. അമ്മ ആറു മാസം ഗര്‍ഭിണിയായിരിക്കേയാണ് പിതാവുമായി പിരിയുന്നത്. കുഞ്ഞുന്നാള് മുതല്‍ പിന്നെ അമ്മയായിരുന്നു എനിക്കെല്ലാം. പിതാവിന്റെ പേര് എനിക്കൊപ്പമുണ്ടെന്നല്ലാതെ ജീവിതത്തില്‍ അദ്ദേഹം സഹായമൊന്നും ചെയ്തിട്ടില്ല. ഗായകനെന്ന നിലയിലും എന്നെ ഒരിക്കലും പിന്തുണക്കുകയോ കൈപിടിച്ചുയര്ത്തുകയോ ചെയ്തിട്ടുമില്ല. ആ പേരൊഴികെ മറ്റൊന്നും അദ്ദേഹം എനിക്ക് സമ്മാനിച്ചിട്ടില്ലെന്നതാണ് സത്യം. ഞാന്‍ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ അത് എന്റെയും എന്റെ അമ്മയുടെയും കഠിനാധ്വാനവും ഗുരുക്കന്മാരുടെ ആശീര്‍വാദവുമൊക്കെ വഴിയാണ്.” ജാന്‍ ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
Post Your Comments