
ആദ്യ ചിത്രത്തിന്റെ റിലീസിന് മുൻപേ തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയശസ്ത്രക്രിയക്കു ശേഷം വീട്ടില്‍ വിശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ചയെ തുടര്‍ന്ന് കോട്ടയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു അദ്ദേഹത്തെ.
പ്രായിക്കര പാപ്പാന്, ഗംഗോത്രി, കവചം എന്നി സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ഷാജി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കാക്കത്തുരുത്ത്’. സെന്‍സറിംഗ് കഴിഞ്ഞ ചിത്രം റിലീസിന് ഒരുങ്ങുകയായിരുന്നു. സംവിധായകനായ വേണു ബി നായര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിരവധി തുരുത്തു നിവാസികളും അഭിനയിച്ചിരുന്നു. ഫ്രെയിം ടു ഫ്രെയിമിന്റെ ബാനറില്‍ മധുസൂദനന് മാവേലിക്കരയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം.
Post Your Comments