മലയാളം സംസാരിക്കാനോ എഴുതാനോ അറിയാത്ത ഗായികയാണ് ശ്രേയ ഘോഷാൽ. എന്നാൽ, ശ്രേയയ്ക്ക് മലയാളി അല്ലെന്നും മലയാളം അറിയില്ലെന്നും പറഞ്ഞാൽ അറിയാത്തവർക്ക് ഇത് വിശ്വസിക്കാൻ ബുധ്ദിമുട്ട് ഉണ്ട്. ശ്രേയാ ഘോഷാല്‍ മലയാളം പാട്ടുകള്‍ എളുപ്പത്തില്‍ പാടുന്നതിനു പിന്നിലെ കാരണക്കാരൻ ഗായകനും സംഗീത സംവിധായകനുമായ എം.ജയചന്ദ്രന്‍ ആണ്.
Also Read: ചാനലിലെ പാമ്പ് പിടുത്തം ; വാവാ സുരേഷിന്റെ പരിപാടിയ്ക്ക് തടയിട്ട് വനം വകുപ്പ്
ജയചന്ദ്രൻ തന്നെയാണ് ഇക്കാര്യം അടുത്തിടെ ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. പുതിയ പാട്ടുകാരെ കണ്ടെത്താനും അവരെ പഠിപ്പിക്കാനും അവര്‍ നേടുന്ന വിജയങ്ങളില്‍ സന്തോഷിക്കാനും തനിയ്ക്ക് കഴിയുന്നുണ്ടെന്നും ജയചന്ദ്രന്‍ പറയുന്നു. താനൊരു നല്ല അധ്യാപകനാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
തന്റെ അമ്മ തനിക്ക് പാടാനുള്ള അവസരത്തിനായി വേണ്ടി നിരവധി ആളുകളോട് ചാന്‍സ് ചോദിച്ച് നടന്നതിനെപ്പറ്റിയും ഇതേ അഭിമുഖത്തില്‍ ജയചന്ദ്രന്‍ പറയുന്നുണ്ട്.
Post Your Comments