
ആരാധകർ ഏറെയുള്ള താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. നടന്മാരായ പൃഥിരാജുവും ഇന്ദ്രജിത്തും മാത്രമല്ല അമ്മ മല്ലികയും അഭിനയത്തിൽ സജീവമാണ്. ടെലിവിഷൻ പരിപാടികളിലും പ്രകടനം കാഴ്ചവയ്ക്കുന്ന മല്ലിക മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറയുകയാണ്.
”മമ്മൂട്ടിയുമായി അടുത്ത സൗഹൃദമുണ്ട് സുകുമാരന്‍. സുകുവേട്ടനുമായി നല്ല ബന്ധമുണ്ട് മമ്മൂട്ടിക്ക്. സ്ഫോടനമെന്ന ചിത്രത്തിലാണ് അവരെല്ലാം ആദ്യമായി ഒരുമിച്ചത്. ഇന്ദ്രജിത്ത് അന്ന് കൈക്കുഞ്ഞായിരുന്നു. അന്ന് ഞാനും ലൊക്കേഷനിലുണ്ടായിരുന്നു. സുകുവേട്ടനും ഇപ്പോള്‍ പൃഥ്വിരാജിനുമൊക്കെയുള്ളൊരു പേരുണ്ട് അധികം സംസാരിക്കത്തില്ല, കുറച്ച് ജാഡയാണ്, അഹങ്കാരിയാണ്, ധിക്കാരിയാണ് എന്നൊക്കെ. അല്ല. അധികം സംസാരിച്ചിട്ട് പിന്നില്‍ നിന്നും കുത്തുന്നവരേക്കാള് എത്രയോ ഭേദമാണ് അധികം സംസാരിക്കാതെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍. മമ്മൂട്ടി എന്ന് പറയുന്ന നടന് ഉള്ളില്‍ വ്യക്തിബന്ധവും സ്നേഹബന്ധവുമൊക്കെ കൊണ്ടുനടക്കുന്നയാളാണ്. അങ്ങനെയുള്ള മമ്മൂട്ടിയെന്ന അതുല്യ നടന് ഇനിയും ഈ ഊര്ജസ്വലതയൊക്കെ കാത്ത് സൂക്ഷിച്ച് ഒരുപാട് അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.” മല്ലിക പറയുന്നു
Post Your Comments