കോവിഡ് പശ്ചാത്തലത്തില് ചലച്ചിത്ര മേള ഇത്തവണ മേഖല തിരിച്ച് തിരുവനന്തപുരത്തിനു പുറമേ, എറണാകുളം, പാലക്കാട്, തലശേരി എന്നിവടങ്ങളിൽ നടത്തുന്നതിനെച്ചൊല്ലിയുള്ള വിവാദം തുടരുന്നു. ചലച്ചിത്ര അക്കാദമിയുടെ തീരുമാനത്തിനെതിരെ നിരവധി സിനിമാപ്രവർത്തകർ രംഗത്തെത്തി. ചലച്ചിത്രമേളയുടെ വേദി മാറ്റുന്ന വിഷയത്തിൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കണമെന്ന് നിർമാതാവ് ജി സുരേഷ് കുമാർ വ്യക്തമാക്കി.
‘ചലച്ചിത്രമേളയുടെ വേദി മാറ്റുന്ന വിഷയത്തിൽ ശക്തമായ രീതിയിൽ പ്രതിഷേധിക്കണം. ഇതൊരു ടെസ്റ്റ് ഡോസ് ആണ്. നാല് സ്ഥലത്തായി ഇത് നടത്തി പിന്നീട് ഇത് ഇവിടെ നിന്നും ഹൈജാക്ക് ചെയ്ത് കൊണ്ടുപോകാനുള്ള ഒരു പരുപാടി ആണ്. നാല് വേദികൾ ആക്കുന്നതിനു പകരം തിരുവനന്തപുരത്ത് തന്നെ തിയേറ്ററുകൾ കൂട്ടി ആളുകളെ കൂട്ടാവുന്നതേ ഉണ്ടായിരുന്നുള്ളു. അതൊന്നും ചെയ്യാതെ മുഖ്യമന്ത്രിയുടെ തട്ടകമായ തലശേരിയിലേക്ക് ഇത് കൊണ്ടുപോകാനുള്ള പ്ളാനാണ്.’ സുരേഷ് കുമാർ പറയുന്നു.
Also Read: മോഹൻലാലും പൃഥ്വിരാജുമടക്കമുള്ളവർ പോയി; IFFK വേദി മാറ്റത്തിൽ പ്രതികരണവുമായി മണിയൻപിള്ള രാജു
‘തിരുവനന്തപുരത്ത് നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു മേളയാണ്. ഇന്ത്യയിൽ തന്നെ ഗോവ മേള കഴിഞ്ഞാൽ തിരുവനന്തപുരം ഫെസ്റ്റിവൽ ആണ് ജനകീയമായത്. താൽക്കാലികമാണെന്ന് പറഞ്ഞാലും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. മാറി മാറി വന്ന സർക്കാർ സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. സിനിമാക്കാർക്ക് വലതും ഇടതും ഒന്നും ചെയ്തിട്ടില്ല. തിരുവനന്തപുരത്തിനു ഗുണകരമായ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. നമ്മളൊക്കെ ഒന്നും മിണ്ടാതെ ഉണ്ടവിഴുങ്ങികളെ പോലെ ഇരിക്കും. അതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. എല്ലാവരും പ്രതികരിക്കണം. ഒരു പ്രസ് റിലീസ് പുറത്തിറക്കണം. ഒറ്റക്കെട്ടായി പ്രതികരിക്കണം’.- നിർമാതാവ് ജി സുരേഷ് കുമാർ പറഞ്ഞു.
Post Your Comments