
മലയാളത്തിന്റെ പ്രിയനടനും തിരക്കഥാക്കൃത്തുമായ ശ്രീനിവാസൻ പ്രിയതാരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. ശ്രീനിവാസന് കൈരളി ചാനലിൽ ”ചെറിയ ശ്രീനിയും വലിയ ലോകവും” എന്ന പരിപാടി നടത്തിയിരുന്നു. അതിൽ രസകരമായ ഒട്ടേറെ ഓര്‍മകളും അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
മമ്മൂട്ടിയെ പലപ്പോഴും ശ്രീനിവാസന് കളിയാക്കുകയാണ് എന്ന പരാതിയുമായി ആരാധകൻ അയച്ച കത്തിനെക്കുറിച്ചു ശ്രീനിവാസൻ പറയുന്നു. ‘മഹാനടനായ മമ്മൂട്ടിയെ താങ്കളുടെ പരിപാടിയില്‍ പലപ്പോഴും കളിയാക്കുന്നതായി കാണുന്നു. ഇതൊക്കെ ഒരു വലിയ ആളിനെ ആക്ഷേപിച്ച് അത് വഴി പ്രശ്സതനാവാനുള്ള പരിപാടിയാണോ? അല്ലെങ്കില്‍ അസൂയ എന്ന രോഗം താങ്കളെ പിടി കൂടിയിരിക്കുന്നു എന്ന് പറയുന്നതല്ലേ ശരി’. എന്നായിരുന്നു ആരാധകന്റെ പരാതി.
ഇതിനു ശ്രീനിവാസന്റെ മറുപടി ഇങ്ങനെ: ”നിങ്ങളുടെ വികാരം ഞാന്‍ മനസിലാക്കുന്നു. മമ്മൂട്ടി ചെയര്‍മാനായിട്ടുള്ള കൈരളി ചാനലില്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടം പോലെ കളിയാക്കാന്‍ സാധിക്കും എന്നാണോ നിങ്ങളുടെ വിചാരം. ഇന്ന് മമ്മൂട്ടിയെ പറ്റി ഇതുപോലെയുള്ള കാര്യങ്ങള്‍ പറയാന്‍ പോവുകയാണെന്ന് ഞാന്‍ അദ്ദേഹത്തോട് തന്നെ പറയാറുണ്ട്. മമ്മൂട്ടിയുടെ സ്പോര്‍ട്സ്മാന്‍ സ്പീരിറ്റിനെ കുറിച്ച് നിങ്ങളുടെ വിചാരമെന്താണെന്ന് . എന്നെ പോലെയോ നിങ്ങളെ പോലെയോ ചെറിയ മനസുള്ള ആളല്ല അദ്ദേഹം. ഒരു കലാകാരന്റെ ഹൃദയവും അതില്‍ നന്മയുമുണ്ട്. അത് മനസിലാക്കിക്കോ.” താരം പറഞ്ഞു
Post Your Comments