ജനുവരി അഞ്ചു തിയറ്ററുകൾ തുറക്കാൻ സർക്കാർ നിർദ്ദേശം വന്നെങ്കിലും തരാനുള്ള കാശ് കിട്ടാതെ ചിത്രങ്ങൾ നൽകില്ലെന്ന നിലപാട് വിതരണ സംഘടനകൾ എടുത്തതോടെ തിയറ്റർ തുറക്കുന്നത് പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ഈ അവസരത്തിൽ നടൻ മോഹന്‍ലാലിന്റെ ദൃശ്യം 2 ഒടിടി റിലീസ് ചെയ്യുമെന്ന പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി സാഗ അപ്പച്ചന്. ഒടിടി റിലീസ് എന്ന ആന്റണി പെരുമ്ബാവൂരിന്റെ തീരുമാനം ശരിയായില്ലെന്ന് സാഗ അപ്പച്ചന് പറഞ്ഞു .
read also:മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് കലാഭവൻ നവാസിന്റെ മകൾ നഹറിൻ
‘ആന്റണി പെരുമ്പാവൂര്‍ അദ്ദേഹത്തിന്റെ കാര്യം മാത്രമെ നോക്കിയുള്ളൂ. നിരവധി പേര് ഇപ്പുറത്ത് ദരിദ്രരായി ഇരിക്കുകയാണ്. പത്ത് മാസമായി ഒരു പൈസ പോലും കിട്ടാത്തവരാണ് തീയറ്റര്‍ ഉടമകള്‍. ആന്റണി കൊടുത്തെങ്കില്‍ അതില്‍ മോഹന്‍ലാലുമുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയായായ ആന്റോ ജോസഫ് അദ്ദേഹത്തിന്റെ ‘കിലോമീറ്റര്‍ ആന്റ് കിലോമീറ്റര്‍’ ഏഷ്യാനെറ്റിന് കൊടുത്തു. അത് ഞങ്ങളോടെല്ലാം ആലോചിച്ചിട്ടായിരുന്നു. വിജയ് ബാബുവിന് നാല് മണിക്കൂറിനുള്ളിലാണ് സംഘടനകള്‍ നോട്ടീസയച്ചത്. ആന്റണിക്ക് എട്ട് മണിക്കൂറിലെങ്കിലും നോട്ടീസ് അയക്കണ്ടെ?’ സാഗ അപ്പച്ചന് ചോദിച്ചു.
ജനുവരി 6ന് ഫിലിം ചേംബറിന്റെ അടിയന്തരയോഗം ചേർന്ന ശേഷം മാത്രമേ തിയറ്ററുകള്‍ തുറക്കുന്നതിനെകുറിച്ച് തീരുമാനം ഉണ്ടാവുകയുള്ളുവെന്നു ഫിലിം ചേംബർ അറിയിച്ചു
Post Your Comments