ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ദൃശ്യം 2 ഒടിടിയിൽ റിലീസ് ചെയ്തതിനെതിരെ വിമർശനവുമായി ഫെയ്സ്ബുക് കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബ്. ആന്റണി പെരുമ്പാവൂർ ആയതു കൊണ്ടാണ് ഫാൻസുകാർ പൊങ്കാലയിടാത്തതെന്നും മറ്റാരെങ്കിലും ആയിരുന്നെങ്കിൽ കാണാമായിരുന്നുവെന്ന് കുറിപ്പിൽ പറയുന്നു. സൂപ്പർ സ്റ്റാറുകൾ പണത്തിന്റെ മണികിലുക്കത്തിൽ സാമൂഹിക പ്രതിബദ്ധത മറക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
കുറിപ്പ് വായിക്കാം:
ഇത് വേറെ ഏതെങ്കിലും നിർമ്മാതാവ് ആയിരുന്നുവെങ്കിൽ ഫാൻസുകാർ തൊട്ട് മൊത്തം മലയാള സിനിമയും അയാളെ പൊങ്കാല ഇടുമായിരുന്നു. തിയേറ്റർ വ്യവസായം തന്നെ പ്രതിസന്ധിയിൽ നിൽക്കുന്ന ഈ സന്ദർഭത്തിൽ തിയറ്ററിൽ ആള് കൊണ്ട് വരുവാൻ കഴിയുന്ന ഇത്തരമൊരു സിനിമ പ്രൈമിൽ വരുന്നത് മലയാള സിനിമ വ്യവസായത്തിന് ചെയ്യുന്ന ദ്രോഹമാണ്.
ഇവരെ പോലെ പതിറ്റാണ്ടുകളായി നില നിൽക്കുന്ന സൂപ്പർ സ്റ്റാറുകൾ ഈ വ്യവസായതോട് കാണിക്കേണ്ട മിനിമം സാമൂഹിക പ്രതിബദ്ധത പണത്തിൻ്റെ മണികിലുക്കത്തിൽ മറന്നു പോകുന്നത് തികച്ചും ദുഃഖകരമായ കാര്യമാണ് എന്ന് പറയാതെ വയ്യ! പതിറ്റാണ്ടുകളായി അനിഷേധ്യ താരപദവി ഉണ്ടായിട്ടും ഇപ്പോഴും എല്ലാം പണത്തിൻ്റെ അളവുകോൽ വെച്ച് കാണേണ്ടി വരുന്നു എന്നത് കഷ്ടമാണ്.
Also Read: അന്ന് എനിക്കുവേണ്ടി പണം അടച്ചത് മണിച്ചേട്ടനാണ് ; ഓർമ്മകൾ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ
അപ്പോൾ ഈ ചിത്രത്തിന് ശമ്പളം കുറച്ചുവെന്ന് പറഞ്ഞത് മറ്റും തികച്ചും പ്രഹസനം ഈ ചിത്രം തിയേറ്ററിൽ റിലീസ് ഉണ്ടായിരുന്നുവെങ്കിൽ ഉറപ്പായും ജനുവരിയിൽ തിയേറ്ററുകൾ തുറക്കും എന്ന് ഉറപ്പായിരുന്നു. കാശു മുടക്കിയ നിർമ്മാതാവിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും മനസ്സിലാക്കി കൊണ്ട് പറയട്ടെ ദൃശ്യവും മാസ്റ്ററും റിലീസ് ഉണ്ടായിരുന്നു എങ്കിൽ വീണ്ടും ജനം തിയേറ്ററിൽ വന്നു തുടങ്ങും എന്ന് കരുതാം എന്നുള്ള നിലയിൽ നിന്ന് ചെറിയ പടങ്ങൾ കാണുവാൻ അത്രയ്ക്ക് റിസ്ക് വേണോ എന്ന് ആലോചിക്കുന്ന അവസ്ഥയിൽ വീണ്ടും എത്തി. മാസ്റ്റർ യുവാക്കളെയും ദൃശ്യം കുടുംബങ്ങളെയും തിയേറ്ററിൽ എത്തിക്കുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇനി തുറന്നാലും പഴയ സ്ഥിതി തിരിച്ചു വരുവാൻ ഇത് പോലെ ഒരു പടം, അതായത് പ്രേക്ഷകനെ തിയേറ്ററിൽ എത്തുവാൻ പ്രേരിപ്പിക്കുന്ന ഒരു ചിത്രം അത്യന്താപേക്ഷിതം ആണ്. ചെറിയ ചിത്രങ്ങൾക്ക് അതിനു കഴിഞ്ഞില്ല എന്ന് വന്നേക്കാം. എന്നാൽ ദൃശ്യം സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നതിനെ അനുകൂലിച്ചു കൊണ്ട് കമന്റുകളും ലഭിച്ചിരുന്നു.
ഇതേ നിർമ്മാതാവിന്റെ ഒരു 100 കോടി പടം കോവിഡ് കാരണം എയറിലാണ് , അത് ഹോൾഡ് ചെയ്യുന്നത് ചില്ലറകാര്യമല്ല , തിയേറ്റർ തുറന്നിട്ട് മാത്രമേ അത് റിലീസും ചെയ്യൂ .. അങ്ങേരുടെ ബുദ്ധിമുട്ടു അങ്ങേർക്കറിയാം.
Post Your Comments