കൊച്ചി: തുറന്ന് പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും തിയറ്ററുകൾ തുറക്കാൻ ഇനിയും വൈകിയേക്കുമെന്ന് സൂചന. നിലവിലെ സാഹചര്യത്തിൽ അമ്പതു ശതമാനം കാണികളുമായി പ്രവർത്തനം ആരംഭിക്കാനാണ് സർക്കാർ നിർദേശം. ഇത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് തിയറ്റർ ഉടമകൾ പറയുന്നത്.
മാസങ്ങളായി അടഞ്ഞുകിടന്നതിനാൽ പല തിയേറ്ററുകളിലും അറ്റകുറ്റപ്പണിവേണം. തിയേറ്റർ തുറന്നാൽ പകുതി സീറ്റുകളിലേ കാണികളേ ഇരുത്താനാകൂ. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കും. കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കുടുംബങ്ങൾ തിയറ്ററിലെത്താൻ മടിക്കുന്നതും നഷ്ടമുണ്ടാക്കുമെന്ന് ഉടമകൾ പറയുന്നു.
കൂടാതെ വിനോദ നികുതിയിളവ്, വൈദുത്യി ഫിക്സഡ് ചാർജ് ഇനത്തിൽ ഇളവ് എന്നിവ വേണമെന്നും തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നു.
Post Your Comments