പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ ബാലു വർഗീസും നടി എലീനയും. 2020 ഫെബ്രുവരി മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വലിയ ആഘോഷമാക്കി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തങ്ങൾ അച്ഛനമ്മമാരാവാൻ പോകുന്ന സന്തോഷവാർത്തയാണ് പങ്കുവെക്കുന്നത്. പുതുവത്സര ദിനത്തിൽ ബാലു തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്.
നിറവയറുള്ള എലീനയുടെ ഒപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് ബാലു ഈ സന്തോഷ വാർത്ത അറിയിച്ചത്. ദുബായിൽ നിന്നുള്ള ചിത്രമാണ് ഇത്. 2021ൽ കുഞ്ഞതിഥി എത്തിച്ചേരുമെന്ന് ബാലു ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു.
https://www.instagram.com/p/CJhKlwWMXaq/?utm_source=ig_web_copy_link
‘വിജയ് സൂപ്പറും പൗർണ്ണമിയും’ എന്ന ചിത്രത്തിൽ ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നടനും സംവിധായകനുമായ ലാലിൻറെ അനന്തരവൻ കൂടിയാണ് ബാലു. താരനിബിഢമായിരുന്നു ബാലുവിന്റെയും എലീനയുടെയും വിവാഹ ചടങ്ങ്.
Post Your Comments