ചെന്നൈ: നടൻ രജനികാന്തിന്റെ രാഷ്ട്രീയ പിന്മാറ്റത്തിൽ തമിഴ് നാട്ടിൽ പ്രതിഷേധം കത്തി നിൽക്കുമ്പോൾ താരം സിംഗപ്പൂരിലേക്ക് പോകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. വിദഗ്ധ പരിശോധനയ്ക്കാണ് യാത്രയെന്ന് താരത്തിന്റെ ഓഫീസ് വ്യക്തമാക്കി. ജനുവരി 14ന് ആണ് രജനി സിംഗപ്പൂരിലേക്ക് പോകുന്നത്.
രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയതോടെ തമിഴ്നാട്ടില്‍ ആരാധകരുടെ വ്യാപക പ്രതിഷേധമാണ് ഉടലെടുത്തത്. വിവിധയിടങ്ങളില്‍ രജനികാന്തിന്റെ കോലം കത്തിച്ചു. ഇന്നലെ രജനികാന്തിന്റെ വീടിന്റെ മുന്നിൽ ഒരു ആരാധകൻ ആത്മഹത്യക്ക് ശ്രമിക്കുക വരെ ചെയ്തു.
Post Your Comments