CinemaGeneralMollywoodNEWS

സ്വഭാവം കൊണ്ടായാലും നല്ല വ്യക്തിയായിരുന്നു അവര്‍: ശ്രീവിദ്യയെക്കുറിച്ച് കെപിഎസി ലളിത

എനിക്ക് ഒരുപാട് സ്നേഹം തോന്നിയിട്ടുള്ള സ്ത്രീയാണ് ശ്രീവിദ്യ

ശ്രീവിദ്യ എന്ന നടിയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് നടി കെപിഎസി ലളിത. ഭരതനുമായുള്ള ശ്രീവിദ്യയുടെ അടുപ്പത്തെക്കുറിച്ചും കെപിഎസി ലളിത ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറന്നു. മലയാള സിനിമയില്‍ എല്ലാം തികഞ്ഞ ഒരു അപൂര്‍വ്വ പ്രതിഭയായിരുന്നു ശ്രീവിദ്യയെന്നും ഭരതനുമായുള്ള ശ്രീവിദ്യയുടെ പ്രണയ ബന്ധം സപ്പോര്‍ട്ട് ചെയ്തിരുന്ന വ്യക്തിയായിരുന്നു താനെന്നും ശ്രീവിദ്യയുടെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് കെപിഎസി ലളിത പറയുന്നു. തന്റെ വീട്ടില്‍ നിന്നാണ് ഭരതന്‍ ശ്രീവിദ്യയെ ഫോണ്‍ ചെയ്തിരുന്നതെന്നും അവര്‍ക്കിടയില്‍ നിലന്നിരുന്ന പ്രശ്നം പരിഹരിക്കാന്‍ കഴിയാത്തതായിരുന്നുവെന്നും പിരിയാനുള്ള തീരുമാനം ശ്രീവിദ്യ എന്ന നടി തന്നോടാണ് ആദ്യം പറഞ്ഞതെന്നും കെപിഎസി ലളിത പറയുന്നു.

‘ചേട്ടന്റെയും ശ്രീവിദ്യയുടെയും പ്രണയ ബന്ധത്തില്‍ ഒരുപാട് പിന്തുണച്ച വ്യക്തിയായിരുന്നു ഞാന്‍. എന്റെ വീട്ടില്‍ നിന്നാണ് അദ്ദേഹം ശ്രീവിദ്യയെ ഫോണ്‍ ചെയ്തിരുന്നത്. എനിക്ക് ഒരുപാട് സ്നേഹം തോന്നിയിട്ടുള്ള സ്ത്രീയാണ് ശ്രീവിദ്യ. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും അഭിനയത്തിലായാലും എല്ലാം തികഞ്ഞൊരു സ്ത്രീയായിരുന്നു. സ്വഭാവം കൊണ്ടായാലും നല്ല വ്യക്തിയായിരുന്നു അവര്‍. എപ്പോള്‍ കണ്ടാലും അടുപ്പത്തോടെ പെരുമാറും. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. അത്രയ്ക്ക് സ്നേഹമായിരുന്നു.ഞങ്ങള്‍ തമ്മില്‍ കുറെയധികം സിനിമകളില്‍ ഒന്നിച്ചും അഭിനയിച്ചു’.

shortlink

Related Articles

Post Your Comments


Back to top button