GeneralLatest NewsMollywoodNEWS

2020 ൽ സംഭവിച്ചതെന്ത്? നടി അമല പോള്‍ തുറന്നു പറയുന്നു

ഞാന്‍ വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല .

തെന്നിന്ത്യൻ താര സുന്ദരി അമല പോൾ മലയാളികളും ഏറെ പ്രിയപ്പെട്ട നടിയാണ്. ഒരുപിടി ഹിറ്റ് ചിത്രങ്ങളിലൂടെ അഭിനയ രംഗത്ത് മുന്നേറുന്ന താരം സോഷ്യൽ മീഡിയയിൽ 2020യെ ക്കുറിച്ചു പങ്കുവച്ചത് ഏറെ ശ്രദ്ധനേടുന്നു. ആയൂര്‍വേദത്തിലൂടെ ജീവിതം തിരിച്ചുപിടിച്ചതും ഈഗോ ഉപേക്ഷിക്കാനായതും അമല പോള്‍ അനുസ്മരിച്ചു. ഈ വര്‍ഷം താന്‍ പഠിച്ച ജീവിത പാഠങ്ങളെക്കുറിച്ചും നടി പങ്കുവെച്ചു.

‘എന്റെ ബയോളജിക്കല്‍ ക്ലോക്ക് റീസെറ്റ് ചെയ്യുവാനായി ഞാന്‍ ആയുര്‍വേദത്തില്‍ തിരിച്ചെത്തി. ദൈവവുമായി വീണ്ടും ബന്ധപ്പെടുകയും എന്റെ ഈഗോയില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു. ഞാന്‍ വേദനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചില്ല . അതെന്നെ ബാധിക്കാന്‍ അനുവദിച്ചു. കഷ്ടപ്പാടുകളിലൂടെ ഞാന്‍ കാര്യങ്ങള്‍ പഠിച്ചു . കൃപയോടും നന്ദിയോടും കൂടെ ജീവിതത്തെ സ്വീകരിച്ചു . രോഗശാന്തി സ്വീകാര്യതയോടെ ആരംഭിക്കുന്നു. 2020 സംഗ്രഹിക്കുന്നു’- അമല കുറിച്ചു

shortlink

Related Articles

Post Your Comments


Back to top button