സിനിമയിലെ തന്‍റെ ഭാഷ പ്രയോഗത്തെക്കുറിച്ച് നടന്‍ മണിയന്‍ പിള്ള രാജു.സിനിമയില്‍ തിരുവനന്തപുരം സ്റ്റൈലില്‍ സംസാര ഭാഷ പറഞ്ഞു തുടങ്ങിയ തനിക്ക് ആ ഭാഷ വീണ്ടും പ്രയോഗിക്കാന്‍ തോന്നിയില്ലെന്നും അങ്ങനെ പറഞ്ഞിരുന്നേല്‍ സുരാജ് വെഞ്ഞാറമൂട് എന്ന നടന് സംഭവിച്ച അതേ അവസ്ഥ തനിക്കും ഉണ്ടാകുമായിരുന്നുവെന്നും ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു.
‘ഞാന്‍ പ്രിയദര്‍ശന്റെ സിനിമകളിലൊക്കെ തിരുവനന്തപുരം ഭാഷ പറയുമെങ്കിലും അത് തന്നെ ഒരു ആക്ടര്‍ കുറെ നാള്‍ കൊണ്ട് നടന്നാല്‍ ചെടിച്ചു പോകും. സുരാജിന് സംഭവിച്ചത് അതാണ്. ഞാന്‍ 42 വര്‍ഷത്തിനിടയ്ക്ക് നാനൂറോളം സിനിമകള്‍ ചെയ്തു. ഇതിലെല്ലാം ഞാന്‍ തിരുവനന്തപുരം ഭാഷ മാത്രം കൈകാര്യം ചെയ്തിരുന്നുവെങ്കില്‍ ഒരിടത്ത് തളയ്ക്കപ്പെടുമായിരുന്നു. ഇപ്പോള്‍ സുരാജ് നല്ല നല്ല വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ഇടയ്ക്ക് തിരുവനന്തപുരം മാത്രം ആയപ്പോള്‍ ഒരു ചട്ടക്കൂടില്‍ ആയിപ്പോയി. ചിലര്‍ക്ക് അത് മാറ്റാന്‍ പറ്റില്ല. ഉദാഹരണത്തിനു മാമുക്കയോ, പിന്നെ കോഴിക്കോന്‍ ഭാഷ ഒരു സ്റ്റൈല്‍ ആക്കി മാറ്റിയ ആളാണ് പപ്പു ചേട്ടന്‍. പുള്ളി ഏതു വേഷം ചെയ്താലും അങ്ങനെ തന്നെ പറയണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടായി’. മണിയന്‍ പിള്ള രാജു പറയുന്നു.
Post Your Comments