CinemaGeneralMollywoodNEWS

വീട്ടുകാര്‍ തീരുമാനിച്ച വിവാഹമാണെങ്കില്‍ നമുക്ക് ചോദ്യം ചെയ്യാം: മനസ്സ് തുറന്നു ശാന്തി കൃഷ്ണ

ഇപ്പോള്‍ ഞാന്‍ സിനിമയില്‍ തിരികെ വന്നു എല്ലാ പ്രതിസന്ധികളെയും അതി ജീവിച്ചു കൊണ്ട് തിരികെ നില്‍ക്കുന്നതിന്റെ കാരണം

ശാന്തി കൃഷ്ണ എന്ന നായിക നടി മലയാള സിനിമയില്‍ കരുതി വച്ചത് ശക്തമായ കഥാപത്രങ്ങളുടെ കയ്യൊപ്പുകളായിരുന്നു. സിനിമയ്ക്കപ്പുറം വ്യക്തി ജീവിത പ്രയാസങ്ങള്‍ തരണം ചെയ്യാനുള്ള കരുത്ത് തനിക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും പ്രണയ വിവാഹവും വീട്ടുകാര്‍ തീരുമാനിച്ചുള്ള വിവാഹത്തിന്റെ വ്യത്യാസത്തെക്കുറിച്ചും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് താരം.

‘പ്രണയ വിവാഹമാണോ വീട്ടുകാരുടെ തീരുമാനത്തോടെയുള്ള വിവാഹമാണോ എന്ന് നല്ലത് എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ ഞാന്‍ പറയും രണ്ടു വീട്ടുകാര്‍ തീരുമാനിച്ചുള്ള വിവാഹം ആണെങ്കില്‍ പ്രശ്നങ്ങള്‍ എന്തെങ്കിലും വന്നാല്‍ തിരിച്ചു ചോദിക്കാനുള്ള സ്പേസ് ഉണ്ട്. പ്രണയ വിവാഹത്തില്‍ അത് പറ്റില്ല. സ്വന്തം ജീവിതം തെരഞ്ഞെടുത്തു അതില്‍ പ്രതിസന്ധി  തരണം ചെയ്യുന്നവര്‍ ഉണ്ടാകും. അത് അവരുടെ കരുത്താണ്. ഇപ്പോള്‍ ഞാന്‍ സിനിമയില്‍ തിരികെ വന്നു എല്ലാ പ്രതിസന്ധികളെയും അതി ജീവിച്ചു കൊണ്ട് തിരികെ നില്‍ക്കുന്നതിന്റെ കാരണം എന്റെ കുടുംബമാണ്,അത് പോലെ എന്നെ സ്നേഹിക്കുന്നവര്‍ എനിക്കൊപ്പം ഉണ്ട്. എന്റെ ഗ്രൂപ്പ് ഓഫ് സുഹൃത്തുക്കള്‍ എനിക്കൊപ്പം ഉള്ളതുകൊണ്ടാണ് ഞാന്‍ എന്നെ തന്നെ റിഫ്രഷ്‌ ചെയ്യുന്നത്. പിന്നെ എന്റെ സിനിമ തുടക്കം കാലം മുതല്‍ കണ്ടു എന്നെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകരുടെ പിന്തുണ അത് ഏറ്റവും വലുതാണ്’‌. ശാന്തി കൃഷ്ണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button