തമിഴകത്ത് പുതു ചലനങ്ങൾ സൃഷ്ടിക്കാൻ രാഷ്ട്രീയത്തിലേക്ക് സൂപ്പർ താരം രജനീകാന്ത് എത്തുന്നുവെന്നത് ആരാധകരെ ആവേശത്തിൽ ആക്കിയിരുന്നു. എന്നാൽ താരത്തിന്റെ അപ്രതീക്ഷിത രാഷ്ട്രീയ പിന്മാറ്റത്തില് നിരാശയിലാണ് തമിഴകം. ഇതിൽ പ്രതികരണവുമായി നടി ഖുശ്ബു. രജനിയുടെ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. എന്നാല്‍ ആരോഗ്യത്തെക്കാള്‍ മറ്റൊന്നും വലുതല്ലെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
”പ്രിയ രജനി സര്, ഈ തീരുമാനം എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്നതാണ്. പക്ഷെ സ്വന്തം ആരോഗ്യത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന് ഞാന്‍ മനസിലാക്കുന്നു. സുഹൃത്ത് കൂടിയായ ഞാന്‍ ഈ തീരുമാനത്തില്‍ താങ്കള്‍ക്കൊപ്പമാണ്. സന്തോഷത്തോടെ ഇരിക്കൂ”. ഖുശ്ബു ട്വീറ്റ് ചെയ്തു.
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറിയത്.
Post Your Comments