ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയമെന്ന ചിന്ത ഉപേക്ഷിച്ചെങ്കിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രജനീകാന്ത് ആരെയാകും പിന്തുണയ്ക്കുക എന്നറിയാനുള്ള ആകാംഷയിലാണ് തമിഴ്നാട്. രാഷ്ട്രീയത്തിലേക്ക് രജനിയില്ലെങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കും. ആയതിനാൽ, അദ്ദേഹത്തെ കൂടെനിർത്താൻ പരിശ്രമിക്കുകയാണ് നേതാക്കളെല്ലാം.
Also Read: അറുബോർ എന്ന് സോഷ്യൽ മീഡിയ; ജാൻവിക്ക് ഇതെന്ത് പറ്റി?
രജനികാന്ത് പരോക്ഷമായി ബി ജെ പിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി ആര്.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ നിര്‍ണായക രാഷ്ട്രീയ പ്രസ്താവനകള്‍ താരം നടത്തുമെന്നും ഗുരുമൂര്‍ത്തി പറയുന്നു. ഇതോടെ, കളത്തിലിറങ്ങാൻ തയ്യാറെടുത്ത് നടൻ കമൽ ഹസൻ.
എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനേയും ഡി.എം.കെ ഭരണത്തെയും ഒരുപോലെ എതിര്‍ത്തിരുന്ന വ്യക്തിയാണ് രജനി. അതിനാൽ, ഇവരെ പിന്തുണയ്ക്കാനുള്ള സാധ്യത വളരെ കുറവാണ്. ഇതോടെ രജനി പിന്തുണയ്ക്കാൻ സാധ്യത ഏറെയുള്ളത് കമൽ ഹാസനെയാണ്. രജനി പാര്‍ട്ടി ആരംഭിച്ചാല്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് കമല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments