നെടുമുടി വേണു ലിസി ശ്രീനിവാസന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്രമുഖ ഗുസ്തി താരം ധാരസിംഗും ഒരു പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു അപൂര്‍വ അനുഭവം ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത നെടുമുടി വേണു. ചിത്രത്തിന്റെ ക്ലൈമാക്സ് ധാരാസിംഗ് എന്ന ഗുസ്തി താരത്തിനു വേണ്ടി മാറ്റി എഴുതിയതായി നെടുമുടി വേണു പറയുന്നു. മുകേഷിന്റെ കഥാപാത്രം ധാരസിംഗിന്റെ കഥാപാത്രത്തെ മലര്‍ത്തിയടിക്കുന്നതായിരുന്നു സിനിമയില്‍ ചിത്രീകരിക്കാന്‍ പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ സിനിമയിലായാലും താന്‍ ഗുസ്തിയില്‍ സ്വയം തോറ്റ് കൊടുക്കില്ലെന്ന് ധാരാസിംഗ് പറഞ്ഞതോടെ മുത്താരം കുന്ന് പി ഒ എന്നാ സിനിമയുടെ ക്ലൈമാക്സ് മറ്റൊരു രീതിയില്‍ ചിത്രീകരിക്കുകയായിരുന്നു.
മുത്താരം കുന്ന് പിഒ എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക സിനിമയുടെ ക്ലൈമാക്സുമായി ബന്ധപ്പെട്ട കഥയാണ്. ചിത്രത്തില്‍ ഫയല്വാന് ധാരസിംഗ് ഒരു പ്രാധാന്യമേറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു. സിനിമയുടെ അവസാനം മുകേഷിന്റെ നായക കഥാപാത്രം ധാരസിംഗിനെ പരാജയപ്പെടുത്തുന്നതായിട്ടാണ് പ്ലാന്‍ ചെയ്തത്. എന്നാല്‍ ധാരാസിംഗ് അതിനു തയ്യാറായില്ല സിനിമയിലായാലും ഞാന്‍ തോറ്റ് തരിക എന്ന് പറയുന്നത് ശരിയായ കാര്യമില്ല.എന്റെ പ്രൊഫഷനോട് ഞാന്‍ ചെയ്യുന്ന വഞ്ചനയാണത് അങ്ങനെ ധാരാസിംഗ് തോല്‍ക്കാതെ തന്നെ മുകേഷിനെ വിജയിയായി പ്രഖ്യാപിക്കുന്നിടത്ത് സിനിമ അവസാനിപ്പിച്ചു.
Post Your Comments