GeneralLatest NewsNEWSTV Shows

ഞങ്ങൾ ഇനി ചെന്നൈയിലായിരിക്കും ; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് രാഹുൽ രവി

ചെന്നൈയിലേക്ക് മാറുകയാണ്, അവിടെ പുതിയ ജീവിതം തുടങ്ങാൻ പോവുകയാണെന്ന് രാഹുൽ പറയുന്നു

ടെലിവിഷൻ പാരമ്ബരയിലൂടെ പ്രേക്ഷകമനസ് കീഴടക്കിയ താരമാണ് രാഹുൽ രവി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം. തൻ വിവാഹിതനാകാൻ പോകുന്നുവെന്ന വിവരം രാഹുൽ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. രാഹുലിന്റെയും ലക്ഷ്മിയുടെയും വിവാഹ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് രാഹുലും ലക്ഷ്മിയും.

എല്ലാവരുടെയും ആശംസകൾക്ക് നന്ദി പറഞ്ഞ ഇരുവരും ചെന്നൈയിലേക്ക് മാറുകയാണെന്നും പറഞ്ഞു. ‘ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കി, ഇനി ചെന്നൈയിലേക്ക് മാറുകയാണ്. അവിടെ പുതിയ ജീവിതം തുടങ്ങാൻ പോവുകയാണെന്നും രാഹുൽ പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് നടന്ന പ്രണയവിവാഹമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമായി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. എല്ലാവരുടേയും പ്രാര്‍ത്ഥന വേണമെന്നും ലക്ഷ്മി പറഞ്ഞു.

അവതരണത്തിലും കഴിവ് തെളിയിച്ച താരം മോഡലിങ് രംഗത്തു നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്. രാഹുലിന്റെ പൊന്നമ്പിളിയിലെ ഹരിപത്മനാഭൻ എന്ന കഥാപാത്രമായിരുന്നു കരിയർ ബ്രേക്കായത്.

shortlink

Related Articles

Post Your Comments


Back to top button