CinemaGeneralLatest NewsMollywoodNEWS

‘അറംപറ്റുക’ എന്നത് ശുദ്ധ അസംബന്ധം ; അബദ്ധ പ്രചാരണങ്ങൾക്കെതിരെ ആർ. രാമാനാന്ദ്

ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആർ.രാമാനാന്ദ്

നടന്‍ അനില്‍ പി. നെടുമങ്ങാട് മരിക്കുന്നതിന് മുൻപ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അബദ്ധ പ്രചാരണങ്ങൾക്കെതിരെ തിരക്കഥാകൃത്ത് ആര്‍.രാമാനാന്ദ്. അനിൽ പങ്കുവെച്ച കുറിപ്പ് അറംപറ്റി പോയി എന്ന് തരത്തിൽ നിരവധി പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കരുതെന്ന് കാട്ടി ആർ.രാമാനാന്ദ് പങ്കുവെച്ച കുറിപ്പാണു ശ്രദ്ധേയമാവുന്നത്.

അരക്ഷിതത്വം ഉള്ള മേഖലയാണ് സിനിമാരംഗമെന്നും എവിടെയൊക്കെ മനുഷ്യന് അരക്ഷിതത്വം അനുഭവപ്പെടുന്നുവോ അവിടെയൊക്കെ ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ കൂടുതലായി കാണപ്പെടുന്നുണ്ടെന്നും രാമാനന്ദ് പറയുന്നു.

അല്ലെങ്കിലേ അന്ധവിശ്വാസത്തിന് പേരുകേട്ട ഒരു മേഖലയാണ് കലാരംഗം. എന്തുകൊണ്ട് സിനിമയിലും സീരിയലിലും മറ്റു കലാ രംഗങ്ങളിലും ഇത്രയും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ വളരെ പ്രവചനാതീതമായ, അസന്തുലിതമായ, ഒരുപാട് അരക്ഷിതത്വം ഉള്ള മേഖലയാണ് ഇവയെല്ലാം. എവിടെയൊക്കെ മനുഷ്യന് അരക്ഷിതത്വം അനുഭവപ്പെടുന്നു അവിടെയെല്ലാം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ കൂടുതലായി കാണപ്പെടുന്നു. ‘അറംപറ്റുക’ എന്നത് ശുദ്ധ ഭോഷ്ക്കാണ് രാമാനന്ദ് കുറിക്കുന്നു.

രാമാനന്ദിന്റെ വാക്കുകൾ:

അറംപറ്റിപോകും കേട്ടോ!!!

അല്ലെങ്കിലേ അന്ധവിശ്വാസത്തിന് പേരുകേട്ട ഒരു മേഖലയാണ് കലാരംഗം. എന്തുകൊണ്ട് സിനിമയിലും സീരിയലിലും മറ്റു കലാ രംഗങ്ങളിലും ഇത്രയും അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരമേ ഉള്ളൂ വളരെ പ്രവചനാതീതമായ, അസന്തുലിതമായ, ഒരുപാട് അരക്ഷിതത്വം ഉള്ള മേഖലയാണ് ഇവയെല്ലാം. എവിടെയൊക്കെ മനുഷ്യന് അരക്ഷിതത്വം അനുഭവപ്പെടുന്നു അവിടെയെല്ലാം ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ കൂടുതലായി കാണപ്പെടുന്നു. കലാരംഗം പോലെ തന്നെ രാഷ്ട്രീയത്തിലും ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങൾ കൂടിയും കുറഞ്ഞും ഇരിക്കുന്നത് കാണാം. ‘അറംപറ്റുക’ എന്നത് ശുദ്ധ ഭോഷ്ക്കാണ്.

മരണം വളരെ സ്വാഭാവികമായ ഒരു ജീവിത പ്രക്രിയ ആണെന്നിരിക്കെ അതിനെക്കുറിച്ച് നമ്മൾ ദിവസവും സംസാരിക്കാം, ചിലപ്പോൾ ഫേസ്ബുക്കിലും എഴുതാം നമ്മുടെ ടൈംലൈൻ എടുത്തുനോക്കിയാൽ എത്രയോ തവണ നമ്മൾ മരണത്തെ പരാമർശിക്കുകയോ, പ്രമേയമാക്കി കൊണ്ടു വല്ലതും എഴുതുകയോ ചെയ്തിട്ടുണ്ട് അതെഴുതിയ പിറ്റേദിവസം നമ്മൾ മരിച്ചു പോയാൽ ഫേസ്ബുക്ക് പോസ്റ്റ് സ്ക്രീൻഷോട്ട് എടുത്ത് കണ്ടോ അറംപറ്റി പോയത് !!! എന്നു പറഞ്ഞു ആരെങ്കിലും ഒരു പോസ്റ്റ് ഇടും ഷെയർ തൊഴിലാളികൾ അത് ഷെയർ ചെയ്യും , വിഡ്ഢികൾ മൂക്കത്ത് വിരൽ വച്ച് ശരിതന്നെ ശരിതന്നെ എന്ന കോറസ് പാടും. ഏതെങ്കിലും വിധത്തിൽ നാളെയാണ് എന്റെ മരണം എന്ന അറിവ് മനുഷ്യൻ ലഭിച്ചാൽ അതോടെ തീർന്നു!

അതുകൊണ്ട് ‘അറംപറ്റൽ’ തികച്ചും ആകസ്മികമായ ഒരു സംഗതി മാത്രമാണ്. 100 വയസ്സായി മരിച്ചാലും മരണം ഒരു അസുഖകരമായ അനുഭവമാണ് മറ്റുള്ളവർക്ക് എന്നിരിക്കെ ‘മരണപരാമർശങ്ങൾ’ നടത്തുന്നത് ഒഴിവാക്കാൻ വെറുതെ അതെ കുറിച്ച് ഒന്നും പറയണ്ട കേട്ടോ അറംപറ്റി പോകും എന്ന് പറഞ്ഞു ഭയപ്പെടുത്തി ഭയപ്പെടുത്തി, ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന അവസ്ഥയിലായി കാര്യങ്ങൾ! മരണം ഒരു നിത്യസംഭവമാണ് മരിക്കാനാണ് നമുക്ക് കാരണങ്ങൾ കൂടുതൽ അതിൽ ഒന്നും പെടാതെ ജീവിച്ചിരിക്കുന്നതാണ് അദ്ഭുതം!’–രാമാനന്ദ് പറഞ്ഞു.

അനിൽ നെടുമങ്ങാടിന്റെ മരണ ശേഷം സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായത് നടൻ ഒടുവിൽ കുറിച്ച വാക്കുകളാണ്. സംവിധായകൻ സച്ചിയുടെ ജന്മദിനത്തോടനുബന്ധിച്ച് അനിൽ കുറിച്ച വാക്കുകളാണ് ചർച്ചയ്ക്കു വഴിവച്ചത്. തന്റെ മരണം വരെ ഫെയ്സ്ബുക്കിൽ കവർ ചിത്രമായി സച്ചിയുടെ ചിത്രം കിടക്കുമെന്നായിരുന്നു അനിലിന്റെ വാക്കുകൾ. അനിലിന്റെ മരണത്തിന് ശേഷം നടന്റെ വാക്കുകൾ അറം പറ്റിയതായി ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

shortlink

Post Your Comments


Back to top button