തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തിരകക്കുള്ള നടിമാരിൽ ഒരാളായിരുന്നു മലയാളി കൂടിയായ അസിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2001 ൽ പുറത്തിറങ്ങിയ ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. എന്നാൽ തമിഴ് സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ബോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചു.
എന്നാൽ വിവാഹ ശേഷം സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിന്ന അസിൻ സോഷ്യൽ മീഡിയാ വഴി തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അസിൻ. ക്രിസ്മസ് പപ്പയ്ക്ക് ഒപ്പം സമയം ചെലവഴിക്കുന്ന അറിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
2017 ഒക്ടോബറിലാണ് അസിന് പെൺകുഞ്ഞ് പിറന്നത്. അമ്മയായ വിവരം അസിൻ തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. പ്രമുഖ വ്യവസായി രാഹുല്‍ ശർമയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്.
‘ഹൗസ്ഫുൾ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
Post Your Comments