തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ്യുടെ പുതിയ ചിത്രം മാസ്റ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി തമിഴ് നാട് മുഖ്യമന്ത്രിയെ സന്ദർശിച്ചിരിക്കുകയാണ് താരമിപ്പോൾ. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് എടപ്പാടി പളനിസ്വാമിയുടെ വസതിയില്‍ എത്തി വിജയ്യുടെ കൂടിക്കാഴ്ച.
തിയറ്ററുകള്‍ തുറന്ന് മുഴുവന്‍ ആള്‍ക്കാരെയും പ്രവേശിപ്പിക്കണമെന്ന് വിജയ് ആവശ്യപ്പെട്ടു.എന്നാൽ വിജയ്യോ മുഖ്യമന്ത്രിയോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ സെന്‍സറിങ് പൂര്‍ത്തിയാക്കിയതോടെ പൊങ്കല്‍ റിലീസായി തിയറ്ററില്‍ എത്തുമെന്നാണ് സൂചന. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
Post Your Comments