GeneralLatest NewsMovie GossipsNEWSTV Shows

ഞങ്ങൾ ഓടിച്ചു വിട്ടതല്ല, സ്വന്ത ഇഷ്ടപ്രകാരമാണ് മേഘ്‌ന പോയത് ; വിമർശകർക്ക് മറുപടിയുമായി ഡിംപിൾ

ഡിവോഴ്‌സ് കേസ് കൊടുത്തതും ചെന്നൈയില്‍ പോയതുമെല്ലാം മേഘ്‌നയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഡിംപിൾ പറയുന്നു

സീരിയലിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഡിംപിൾ റോസ്. വിവാഹശേഷം സീരിയലിൽ സജീവമല്ലാത്ത താരം സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സഹോദരന്റെ ഭാര്യക്കൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചിരുന്നു ഡിംപിൾ. എന്നാൽ ഈ ചിത്രത്തിന് നേരെ നിരവധി വിമർശനമാണ് ഉയർന്നത്.

ഡിംപിളിന്റെ ഏകസഹോദരന്‍ ഡോണ്‍ ടോണിയുടെ ഭാര്യയാണ് ഡിവൈന്‍. ഗര്‍ഭിണിയായ നാത്തൂനൊപ്പമുള്ള വിശേഷങ്ങളും നടി പറഞ്ഞിരുന്നു. എന്നാല്‍ ചിലരുടെ വിമർശനങ്ങൾ അതിരു കടന്നപ്പോൾ തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിംപിളും അമ്മയും. ഡിംപിളിന്റെ സഹോദരൻ ആദ്യം വിവാഹം കഴിച്ചത് സീരിയൽ നടിയായ മേഘ്‌നയെയാണ്. എന്നാൽ പിന്നീട് ഇരുവരും പിരിയുകയും,തുടർന്ന് ഡോണ്‍ ടോണി ഡിവൈനെ വിവാഹം ചെയ്യുകയുമായിരുന്നു.

ഡിവൈന്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന കാര്യം യൂട്യൂബ് വീഡിയോയിലൂടെയാണ് ഡിംപിള്‍ വ്യക്തമാക്കിയത്. നാത്തൂന് ക്രിസ്മസ് കേക്ക് എന്ന ക്യാപ്ഷന്‍ നല്‍കി പുറത്ത് വിട്ട പുതിയ വീഡിയോയ്ക്ക് താഴെ മേഘ്‌നയെ കുറിച്ചുള്ള കമന്റുകളാണ് കൂടുതലായും വന്നത്.അടുത്ത ക്രിസ്തുമസിന് പുതിയ നാത്തൂനായിരിക്കുമല്ലോ തുടങ്ങി നിരവധി വിമർശനങ്ങളാണ്   ഉയർന്നത്.

ഇതോടെ മറുപടിയുമായി ഡിംപിളും അമ്മയും എത്തുകയായിരുന്നു.
കാര്യം അറിഞ്ഞിട്ട് സംസാരിക്കൂ. ഒന്നും അറിയാതെ മറുപടി പറയരുത്. ആ കുട്ടി സ്വന്തം ഇഷ്ടത്തിനാണ് ഇവിടെ നിന്നും പോയത്. ആരും പറഞ്ഞു വിട്ടതല്ല. മൂന്ന് വര്‍ഷം ആയി പോയിട്ട്. ഡിവോഴ്‌സ് കേസ് കൊടുത്തതും ചെന്നൈയില്‍ പോയതുമെല്ലാം സ്വന്തം ഇഷ്ടത്തിന് ആണെന്നാണ് ഡിംപി ൾ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button