സിനിമാമേഖലയിലെ അടുത്ത സുഹൃത്തുക്കളാണ് നടി മേഘ്‌നയും നസ്രിയയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട്. മേഘ്‌നയ്ക്ക് കുഞ്ഞു ജനിച്ച സമയത്ത് നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്‌നയെ കണ്ടിരുന്നു. ഇപ്പോഴിതാ മേഘ്‌ന പങ്കുവെച്ച തന്റെ പൊന്നോമനയുടെ കുഞ്ഞിളം കൈ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രം നസ്രിയ തന്റെ ഇൻസ്റാഗ്രാമിലൂടെ ഷെയർ ചെയ്‌തിരിക്കുകയാണ്.
മകനെ തന്റെ ‘കുഞ്ഞ് സമ്മാനം’ എന്ന് വിളിച്ചുകൊണ്ട് , ഇത് അത്ഭുതങ്ങളുടെ സമയമാണെന്ന് കുറിച്ച താരം മരിച്ചുപോയ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയെ ‘ബേബി മാ’ എന്ന് വിളിച്ചുകൊണ്ട് നന്ദിയും പറഞ്ഞു.
മേഘ്‌ന തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം നസ്രിയ തന്റെ സ്റ്റോറിയാക്കി. പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകനെ ‘എന്റെ കുഞ്ഞ് ചുംബാക് ‘ എന്നാണ് നസ്രിയ വിളിച്ചത്.
https://www.instagram.com/p/CJOWh8orEFk/?utm_source=ig_web_copy_link
Post Your Comments